318 ഭഗവാനെ ചെന്നു കണ്ടാൽ എന്തെങ്കിലും ശാന്തിയുണ്ടാകു മെന്നു പത്നി പറഞ്ഞതനുസരിച്ച് കുചേലൻ ഭഗവാനു കാഴ്ചവയ്ക്കുവാൻ ഒരു അവൽപ്പൊതിയുമായി ദ്വാരകയു പുറപ്പെടുന്നു. ദാനവാരി മുകുന്ദനെ സാനന്ദം കണ്ടിടാൻ വിപ്രൻ താനേ നടന്നീടിനാനേ ചിന്ത ചെയ്തു... ഇത്യാദിപദം. 60 (ഏവം നിനച്ചവനിദേവൻ തദാ ഹരി വിലോകേ മുദാ സഹ നടന്നു നഗരികൾ കടന്നു സരണിയതിൽനിന്നു ദണ്ഡകം) ശ്രീകൃഷ്ണൻ കുചേലനെ സ്വീകരിച്ചു ലക്ഷ്മീ തല്പത്തി ന്മേലിരുത്തി പൂജിക്കുന്നു. ബാല്യകാലത്തെ ഗുരുകുല വാസത്തെയും മറ്റും ഭഗവാൻ അനുസ്മരിച്ച് കുചേല നോടു സംഭാഷണങ്ങൾ ചെയ്തയും കുലാദികൾ അ ഷിക്കുകയും ചെയ്യുന്നു. ഭഗവാനെ കാണുകയാൽ ജന്മ സാഫല്യം ഭവിച്ചെന്നു കുചേലൻ സമാശ്വസിക്കുന്നു. ഭഗവാൻ കുചേലൻറ ബാഹുലാന്തത്തിൽ നിന്നും അവൽപ്പൊതി ഗ്രഹിച്ച് അതിൽ നിന്നും ഒരു പിടി വാരി ഭക്ഷിക്കുന്നു. രണ്ടാമത്തെ തവണ ഭഗവാൻ അവർ ഭക്ഷിക്കാൻ ഭാവിക്കുമ്പോൾ രുഗ്മിണീദേവി തടയുന്നു. ഭക്തന്മാരോടുള്ള ഭക്തിമൂലം താൻ സ്വയം വിസ്മരിച്ചു പോകുന്നതാണെന്നു ഭഗവാൻ അരുളിച്ചെയ്യുന്നു. ശേഷിച്ച ചിക്കിടകത്തെ ദേവിയുടെ പക്കൽ ഏല്പിക്കുന്നു. ലൻ ഭഗവാനോടു യാത്ര പറയുന്നു. ദാരിദ്ര്യദുഃഖത്ത
താൾ:Kathakali-1957.pdf/360
ദൃശ്യരൂപം