ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
24

“സ്ഫായദ്ഭക്തിഭരേണ നുന്നമനസാ

ശ്രീമാൻ വേദാഭിധ-


ക്ഷോണീന്ദ്രനെ കൃതാ നിരാകൃതകലിർ

"ഗ്രാഹ്യാ സ്തുതിൎഗ്ഗാഥകൈഃ"


ലക്ഷ്മീവല്ലഭ "കൃഷ്ണഗീതി' രീതി വിഖ്യാതാ

തവാനുഗ്രഹാ-


ശേഷം പുഷ്കരലോചനേഹ ഭജതാം

പുഷ്ണാതു മോക്ഷശ്രീയം.


എന്ന കൃഷ്ണനാട്ടത്തിലെ അവസാനശ്ലോകത്തിൽനിന്നും, കലിദിന സംഖ്യ ഗ്രാഹ്യാസ്തുതിൎഗ്ഗാഥകൈഃ' എന്നുള്ളതിന്, കലിദിനം 1 736, 612-ലാണ് പ്രസ്തുത കൃതി പൂൎത്തിയായ തെന്നു നിൎണ്ണയിക്കാം. ഇതിനെ കണക്കാക്കിയാൽ കൊല്ലവൎഷം 829 -ാമാണ്ടു് ധനുമാസത്തിലാണു കൃഷ്ണനാട്ട ത്തിന്റെ ഉത്ഭവമെന്നു സിദ്ധിക്കുന്നു. ഈ കൃതിക്കു ഗ്രന്ഥ കൎത്താവു നൽകിയ പേരു 'കൃഷ്ണഗീതി' എന്നാകുന്നു.

കൃഷ്ണനാട്ടത്തിന്റെ ആവിർഭാവത്തിനു് അടിസ്ഥാന മായി പറഞ്ഞുവരുന്ന ഒരു ഐതിഹ്യമുണ്ടു്. ഭഗവൽ ഭക്തനായിരുന്ന സാമൂതിരിപ്പാട്ടിനു സുപ്രസിദ്ധനായ വില്വ മംഗലത്തു സ്വാമിയാർ ശ്രീകൃഷ്ണനെ കാണിച്ചുകൊടുത്തു വെന്നും ഭക്തിപരവശനായ രാജാവു് ഭഗവാനെ കടന്നു പിടികൂടാൻ ശ്രമിച്ചപ്പോൾ, അതു വില്വമംഗലം പറ ഞ്ഞിട്ടില്ല' എന്നു പറഞ്ഞു ഭഗവാൻ പെട്ടെന്നു മറഞ്ഞു കളഞ്ഞുവെന്നും, ഭഗവാന്റെ മുടിക്കെട്ടിൽനിന്നും ഒരു പീലി ക്കഷണം തമ്പുരാനു കിട്ടിയതുപയോഗിച്ചാണു കൃഷ്ണന്റെ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/36&oldid=223485" എന്ന താളിൽനിന്ന് ശേഖരിച്ചത്