Jump to content

താൾ:Kathakali-1957.pdf/349

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

307 കത്തു പ്രവേശിക്കുന്നു. ദേവസ്ത്രീകളെ നരകാസുരനു കൊണ്ടുചെന്നു കാഴ്ചവയ്ക്കാമെന്നുദ്ദേശിച്ചു. അവൾ അവ രിൽ ചിലരെ അപഹരിക്കുന്നു. അനന്തരം അവരെയും കൊണ്ടു മടങ്ങുമ്പോൾ ഇന്ദ്രപുത്രനായ ജയന്തനെ കണ്ട് അവൾ കാമപീഡിത യാ കുന്നു. ദേവ സ്ത്രീകളെ മായയാൽ മറച്ചിട്ട് ആ രാക്ഷസി ഒരു മോഹനാംഗിയുടെ വേഷത്തിൽ (ലളിതം) ജയന്തനെ സമീപിച്ചു. രതിപ്രാത്ഥന ചെയ്യുന്നു. ജയന്തൻ അവളുടെ അപേക്ഷ നിരസിക്കയാൽ കുപിത യായിത്തീർന്ന രാക്ഷസി തന്റെ സാക്ഷാൽ രൂപത്തെ അവലംബിച്ചു ജയന്തനെ പിടികൂടുന്നു. ഇന്ദ്രപുത്ര നാകട്ടെ ദേവസ്ത്രീകളെ വിമുക്തരാക്കുകയും ഖഡ്ഗം ഊരി അവളുടെ നാസാചകങ്ങളെ ഛേദിക്കുകയും ചെയ്യുന്നു. ഭയങ്കരമായ ആക്രന്ദനത്തോടെ നക്രതുണ്ഡി നരകാസുര സവിധത്തിലേക്ക് ഓടിപ്പോകുന്നു. നരകാസുരൻ തിരനോട്ടം. നരകാസുരനും, പത്നിയും പാടിപ്പം, നികത്തനാസികാകും കണ്ണയായി നക്രതുണ്ഡി നരകാസുര സവിധത്തിൽ പ്രവേശിച്ചു, ഇന്ദ്ര പുത്രൻ അനുഷ്ഠിച്ച ദ്രോഹങ്ങളെ പറഞ്ഞു കേൾപ്പിക്കുന്നു. (ശൂർപ്പണഖാങ്കം). ശത്രുവിനെ നിഗ്രഹിച്ചു പ്രതികാരം ചെയ്യുന്നതാണെന്നു പറഞ്ഞു നരകാസുരൻ അവളെ ആശ്വസിപ്പിച്ചയയ്ക്കുന്നു. സൈന്യ സമേതം നരകാസുരൻ ദേവലോകത്തെ പ്രാപിച്ച്, സുധാശന്മാ, വാടാ സുധാശനേന്ദ്ര' എന്നു ദേവേ ന്ദ്രനെ പോരിനു വിളിക്കുന്നു. ഇന്ദ്രൻ ആഗതനായി യുദ്ധം

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/349&oldid=223647" എന്ന താളിൽനിന്ന് ശേഖരിച്ചത്