ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

293 നളനും അക്ഷ ഹൃദയം ഉപദേശിക്കുന്നു. കലി നളനെ ഉപേ ക്ഷിച്ചു വെളിക്കു ചാടുന്നു. കലിയുടെ ഗളച്ഛേദം ചെയ്യാൻ നളൻ വാളെടുക്കുന്നു. ക്ഷമാപണം ചെയ്തു നമിക്കുകയാൽ, മേലാൽ ശിഷ്ടന്മാരെ ഉപദ്രവിക്കരുതെന്നുപദേശിച്ചു നളൻ ആ ദുഷ്ടനെ വിട്ടയയ്ക്കുന്നു. അനന്തരം അവരെല്ലാം അന്നുതന്നെ കുണ്ഡിനത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. നളചരിതം നാലാംദിവസം) കുണ്ഡിനത്തിൽ സ്വയംവരാഘോഷങ്ങളൊന്നും കാണായ്കയാൽ ഋതുപർണ്ണൻ വിഷാദം കൊണ്ടു വിവർ നാകുന്നു. ദമയന്തിയും തോഴിമാരും: ഋതുപർണ്ണൻറ സാരഥി നളനായിരിക്കണമെന്നു കരുതി ഭൂമി തോഴി മാരോട് ആഹ്ലാദിച്ചു സംസാരിക്കുന്നു. ഭീമരാജാവ് ഋതു പണ്ണനെ സൽക്കരിച്ചു കുശലപ്രശ്നം ചെയ്യുന്നു. നളനെ കാണായ്കയാൽ ദമയന്തി കുണ്ഠിതപ്പെടുകയും ഋതുപ തന്റെ സാരഥിയായ വികൃതവേഷധാരി നളൻ തന്നെ യാണോ എന്നറിവാൻ, അവിടെച്ചെന്നു അവൻ സംഭാ ഷണങ്ങൾ ശ്രവിച്ചു വരണമെന്നു തോഴിയെ ചുമതല പ്പെടുത്തി അയയുകയും ചെയ്യുന്നു. കേശിനിയും (തോഴി) ബാഹുകനും: ആരെടോ നീ നിന്റെ പേരെന്തു ചൊല്ലേണം, ആരുടെ തേരിതെടോ?' ഇത്യാദി കേശിനിയുടെ ചോദ്യങ്ങൾക്കു മറുപടിയായി “ഇവിടെ വന്ന ഞങ്ങളിന്നു ഋതുപർണ്ണഭൂപസാരഥികൾ, ഇരുവരിലഹം ബാഹുകനെന്തു വേണ്ടുതവ? പൊന്നോടു

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/333&oldid=223664" എന്ന താളിൽനിന്ന് ശേഖരിച്ചത്