Jump to content

താൾ:Kathakali-1957.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

270 ഇത്യാദി പദം. ഗോകുലത്തിനെ സമീപിച്ചതോടെ ആ ഘോരരാക്ഷസി, കനൽക്കണ്ണികൾ മൗലിരത്നകലികാ രൂപം ധരിച്ച്, പൊന്നിൻ മാലയുമണിഞ്ഞും മന്ദഗതിയെ അവലംബിച്ചു നടകൊണ്ടു. ആമ്പാടിയുടെ ഗുണഗണങ്ങൾ വണ്ണിപ്പാൻ ഫണിരാജൻ പോലും വൻ നല്ല എന്നു അവൾ കരുതുന്നു. ഏഴുനിലമാളികകളും ജലമൊഴുകുന്ന പൂങ്കാവുകളും അവളുടെ വണ്ണനയും വിഷയീഭവിക്കുന്നു. ആ മോഹനാംഗി മന്ദം മന്ദം നടന്നു. അരവിന്ദനയനൻ ശയിക്കുന്ന നന്ദനിലയം പ്രാപിക്കുന്നു. സുകുമാരനും നന്ദകുമാരനും ആയ കൃഷ്ണനെ എടുത്ത് അവൾ നൽകുന്നു. മുലപ്പാലിൽകൂടെ ഭഗവാൻ പൂതനയുടെ ജീവനും പാനംചെയ്യുന്നു. പൂതന മോക്ഷം പ്രാപിക്കുന്നു. ഗമുനി പ്രവേശിച്ചു. ഭഗവാന് കൃഷ്ണൻ ' എന്നു നാമ കരണം ചെയ്യുന്നു. കീചകവധം വിരാടനും പത്നിമാരും: ശൃംഗാരപ്പദം. സംസാ സിയുടെ വേഷത്തിൽ തങ്കൻ എന്ന അഭിധാനവും സ്വീക രിച്ച് ധർമ്മപുത്രർ വിരാടസമക്ഷത്തിൽ ആഗതനാകുന്നു. കങ്കൻ പ്രാർത്ഥനയനുസരിച്ച് രാജാവ് അദ്ദേഹത്തെ തന്നോടൊന്നിച്ചു താമസിപ്പിക്കുന്നു. ഭീമൻ വലലനായിട്ടും, അജ്ജുനൻ ബൃഹന്നളയായിട്ടും, നകുല സഹദവന്മാർ ദാമ ഗ്രന്ഥി, തന്ത്രി പാലൻ എന്നീ പേരുകളോടുകൂടിയും വിരാട സവിധത്തിലെത്തുന്നു. രാജാവ് അവർക്ക് കൊട്ടാരത്തിൽ ഓരോ ജോലികൾ കല്പിച്ചു നൽകുന്നു. മാലി എന്ന നാമം

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/308&oldid=223654" എന്ന താളിൽനിന്ന് ശേഖരിച്ചത്