269 ത്തിരുന്നു. വസുദേവർ ഭഗവാൻ ആജ്ഞയെ അനു സരിച്ചു പ്രവർത്തിക്കുന്നു. 'ഏവം നിശമ്യ വസുദേവന്മാ തദനു ഭാവം തെളിഞ്ഞു സുകുമാരം' ഇത്യാദി ദണ്ഡകം. ശിശുരോദനം കേൾക്കയാൽ ദേവകി പ്രസവിച്ചുവെന്നു ഭടന്മാർ കംസനെ ധരിപ്പിക്കുന്നു. ക്രുദ്ധനായ കംസൻ ശിശുവിനെ കൊല്ലാൻ തീർച്ചപ്പെടുത്തുന്നു; കണ്ടു കൊള്ള ക കാസനുടെ കൗശലങ്ങളധുനാ " 66 കംസൻ ശിശുവിനെ കൊല്ലാൻ ഭാവിക്കവേ അത് അവൻ കയ്യിൽ നിന്നും വഴുതി ആകാശം പ്രാപിക്കുന്നു; മുപ്പത്തിരണ്ടു കരങ്ങളോടുകൂടി ദുർഗ്ഗാരൂപിണിയായി നിന്നു, 'ഹേ കംസ! നിർദ്ദോഷിയായ എന്നെ നീ എന്തിനു വധിക്കുന്നു? നിന്റെ ശത്രു ഒരിടത്തു വളർന്നുവരുന്നുണ്ട്; അന്വേഷിച്ചുകൊള്ളു ക എന്നു പറഞ്ഞിട്ടും ആ ദേവി മറയുന്നു. കംസനും മന്ത്രിമാരും: വസുദേവനെ ബന്ധിക്കുവാൻ കംസൻ ആജ്ഞാപിക്കുന്നു. രാക്ഷസി പൂതനയുടെ പുറപ്പാടു്: കംസൻ പൂതനയെ വരുത്തിയിട്ട്, തനിക്ക് ഒരു ശത്രുവുണ്ടായിരിക്കുന്ന വിവരം അവളെ ധരിപ്പിക്കുന്നു. മോഹനാംഗിയായി ഗോപകുലത്തിൽ പ്രവേശിച്ച് ശത്രു നിഗ്രഹം ചെയ്യാമെന്ന് അവൾ ഏന്നു. അനന്തരം ആമ്പാടിയിലേക്കുള്ള യാത്രാമദ്ധ്യേ, ഗോവാ നഗിരിയിലെ കാഴ്ചകൾ അവളെ ആകഷിക്കുന്നു. ഗിരിരാജവരനുടയ പരിണാഹമോ മമ കരളിലതിവിസ്മയം വളരുന്നിദാനം കണ്ഠീരവങ്ങളു പകണ്ഠസലിലാശയ കണ്ടു നിരൂപമിഹ കലുഷത കലരുന്നു
താൾ:Kathakali-1957.pdf/307
ദൃശ്യരൂപം