258 ജടാസുരൻ പുറപ്പാട്: ഭിമനറിയാതെ മറ്റുള്ള വരെ തട്ടിക്കൊണ്ടു പോകാൻ അവൻ തീരുമാനിക്കുന്നു. ബ്രാഹ്മണവേഷം ധരിച്ചുചെന്നു പാണ്ഡവന്മാരെയും ദ്രൗപദിയെയും ആനയിക്കുന്നു. ഭീമസേനൻ നായാട്ടിനു പോയതക്കം നോക്കി അവൻ പാണ്ഡവരെ അപഹരിച്ചു മറെറാരു വനത്തിലേക്കു യാത്രയാകുന്നു. സഹദേവൻ മുഖാന്തിരം വിവരമറിഞ്ഞ് ഭീമൻ എത്തിച്ചേരുകയും ജടാ സുരനെ നിഹനിക്കുകയും ചെയ്യുന്നു. ഭീമസേനനും പാഞ്ചാ ലിയും: വനത്തിലെ രാക്ഷസഭീതിയെക്കുറിച്ചു പാഞ്ചാലി ഭീമസേനനോടു പരാതിപ്പെടുന്നു. 'അത്തലുണ്ടാകരുതൊട്ടും വല്ലാതെയുള്ളിൽ എന്നു പറഞ്ഞിട്ട് ഭീമസേനൻ ഘടോൽക്കചനെ സ്മരിക്കുന്നു. ഘടോൽക്കചൻ പ്രത്യക്ഷ പ്പെട്ട് പിതാവിനെ വണങ്ങി, നിയോഗമെന്തെന്നു അന്വേഷിക്കുന്നു. പിതാവിൻറ അഭിമതപ്രകാരം പാണ്ഡവരെയും പാഞ്ചാലിയെയും ചുമലിൽ വഹിച്ചു കൊണ്ടു ഓരോ തീത്ഥങ്ങൾ കാണിക്കുന്നതിനു കൊണ്ടു പോകുന്നു. ഭീമസേനനും പാഞ്ചാലിയും തമ്മിൽ സംഭാഷണം. പാഞ്ചാലരാജതനയേ പങ്കജേക്ഷണേ...... ശൃംഗാരപ്പദം. വിപിനഭാഗത്തിൽ വച്ചു തൻറ വല്ലഭയെ സംബോധന ചെയ്തുകൊണ്ട് മനസിജവര സമ രോദ്ദീപകങ്ങളായ ദൃശ്യങ്ങളെ ഭീമസേനൻ വർണ്ണിക്കുന്നു. കാറ്റത്തു പറന്നു വീണ സൗഗന്ധിക പുഷ്പം ദത്താവിനെ കാണിച്ചിട്ടു്, ഇമ്മാതിരി വേറെയും പുഷ്പങ്ങൾകൊണ്ടു
താൾ:Kathakali-1957.pdf/296
ദൃശ്യരൂപം