Jump to content

താൾ:Kathakali-1957.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

257 പരവശനാകുന്നു. ശസ്ത്രാത്ഥം ശക്രസൂനൗ' ഇത്യാദി ശ്ലോകം) ഒാധനാദികളായ ശത്രുക്കളെ വിരവിലൊക്കെ ജയിപ്പതിന്നതാല, കനമെന്നറിക വീര' അതുകൊണ്ടു ദുശ്ശാസനൻ മാറുപിളർന്നു ആശ്വാസമോടെ രുധിര പാനം ചെയ്യുന്നതിനും അനുമതി നൽകണമെന്നു ഭീമൻ യുധിഷ്ഠിരനോടഭ്യർത്ഥിക്കുന്നു. അജ്ഞാതവാസക്കാലം കഴിയുന്നതുവരെ സാഹസമൊന്നും ചെയ്യരുതെന്നും സത്യ ലംഘനം ഒരിക്കലും പാടില്ലെന്നും ധമ്മ തത്വസഹിതമായ മൃദുവാക്യത്താൽ ജ്യേഷ്ഠൻ അനുജൻ കോപം ശമി പ്പിച്ചു ശാന്തനാക്കുന്നു. ഇന്ദ്രനിയോഗപ്രകാരം രോമശ മഹഷി പ്രവേശിച്ച്, അജ്ജുനൻ ദേവലോകത്തുണ്ടെന്നും താമസിയാതെ വന്നുചേരുമെന്നും ധർമ്മപുത്രരെ അറിയി ക്കുന്നു. അനന്തരം അദ്ദേഹം പാണ്ഡവരെ, പാരിടം തന്നിൽ പ്രസിദ്ധങ്ങളായേക്കും പാപഹരങ്ങളായുള്ള തീത്ഥങ്ങളെ'...... സന്ദശിക്കുന്നതിനു ക്ഷണിക്കുന്നു. അവർ പുറപ്പെട്ട് അഗസ്ത്യാശ്രമം, ഭാവാശ്രമം തുടങ്ങിയ പുണ്യസ്ഥലങ്ങൾ ദശിക്കുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ പാണ്ഡവന്മാരെ കാണാനായി വനത്തിൽ വന്നുചേരുന്നു. കൗരവന്മാരുടെ കപടംകൊണ്ടിങ്ങനെ പാരം വലഞ്ഞു ഞങ്ങൾ ജനാർദ്ദനം. അതുകൊണ്ട് ഭഗവൽ കരുണയുണ്ടാകണം LALO എന്നു ധ പുത്രർ അപേക്ഷിക്കുന്നു. ഭഗവാൻ പാണ്ഡവന്മാരെ സമാശ്വസിപ്പിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/295&oldid=223589" എന്ന താളിൽനിന്ന് ശേഖരിച്ചത്