256 . ബകന് പതിവിൻ പടിയുള്ള ബലികൊണ്ടുപോകാൻ ആളില്ലായ്മയാൽ തന്റെ ഏകപുത്രനെ പരിരംഭണം ചെയ്തുകൊണ്ടു ഏക ചക്രയിലെ ഒരു ബ്രാഹ്മണൻ ഭായ യോടു് വിലപിച്ചു സംസാരിക്കുന്നു. ബ്രാഹ്മണ ഗൃഹത്തിലെ വിലാപം കേട്ട് കുന്തീദേവി പ്രവേശിച്ചു ശോകകാരണ മന്വേഷിക്കുന്നു. അടുത്തദിവസം ബകന് ആഹാരം കൊടുക്കുവാനുള്ള ഊഴം തങ്ങൾക്കാണെന്നും അതിലേക്കു നഷ്ടപ്പെടാൻ ആളില്ലായ്മയാൽ വ്യാകുലപ്പെടുന്നതാ ണെന്നും മറ്റുമുള്ള വിവരങ്ങൾ ബ്രാഹ്മണൻ പറയുന്നു. എത്രയും ബലവാനായ പുത്രൻ തനിക്കുണ്ടെന്നും അവനെ അയയ്ക്കാമെന്നും കുന്തീദേവി സമാധാനിപ്പിക്കുന്നു. നിരാലംബരായ ബ്രാഹ്മണക്കുവേണ്ടി ബകനു ചോറും കറി കളും കൊണ്ടുപോകുകയും, ആ രാക്ഷസനെ വധിച്ചിട്ടു മടങ്ങുകയും ചെയ്യണമെന്ന് കുന്തി ഭീമസേനനോടു പറ ബ്രാഹ്മണനിൽ നിന്നും ആഹാര പദാർത്ഥങ്ങൾ ഏറ്റുവാങ്ങിയിട്ട് അവയെ ശകടത്തിൽ കയറി ഭീമ സേനൻ ബകവനത്തിലെത്തുന്നു ; ബകനെ പോരിനു വിളിച്ച്, യുദ്ധം ചെയ്തു്, അവനെ കൊല്ലുകയും ചെയ്യുന്നു. വിപ്രന്മാർ ഭീമസേനനെ അനുഗ്രഹിക്കുന്നു. കല്യാണസൗഗന്ധികം ധമ്മപുത്രസവിധത്തിൽ ഭീമസേനൻ പ്രവേശിക്കുന്നു. (അജ്ജുനൻ പാശുപതാസ്ത്രം സമ്പാദിക്കുന്നതിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സുചെയ്യാൻ പോയിരിക്കുന്ന കാലം. ശകുനിയുടെ വഞ്ചനവൃത്തികളോത്ത് ഭീമസേനൻ കോപ
താൾ:Kathakali-1957.pdf/292
ദൃശ്യരൂപം