Jump to content

താൾ:Kathakali-1957.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

253 നായി പാൻ എഴുന്നേല്പിച്ചു മോഹമാറുന്നു. അ നൻ നന്ദിയെ വണങ്ങുന്നു. രണ്ടുപേരും ഒരുമിച്ചുചെന്നു കാലകേയനെ യുദ്ധം ചെയ്തു വധിക്കുന്നു. ബകവധം. പാണ്ഡവന്മാർ ഹസ്തിനപുരത്തിൽ പാർക്കുന്ന കാലം. ഒരു ദിവസം ധൃതരാഷ്ട്രർ യുധിഷ്ഠിരനെ അരികിൽ വിളിച്ചു, നിങ്ങളും ദുയോധനാദികളും ഒരുമിച്ചു പാർത്താൽ വരമുണ്ടാകുമെന്നും അതുകൊണ്ട് അനുജന്മാരോടുകൂടി വാരണാവതത്തിൽ പോയി താമസിക്കണമെന്നും പറയുന്നു. ധമ്മപുത്രർ അപ്രകാരം അനുഷ്ഠിക്കുന്നു. ധർമ്മപുത്രാദികൾ അരക്കില്ലത്തിൽ താമസിക്കുമ്പോൾ ഒാധന സേവക നായ പുരോചനൻ ചെന്ന് അവരെ സന്ദർശിക്കുകയും, പാണ്ഡവരുടെ തൽക്കാല വാസഗൃഹത്തിന്റെ ശില്പ മഹിമയെ പ്രകീർത്തിക്കുകയും ചെയ്യുന്നു. വിദരാജ്ഞ പ്രകാരം ഖനകൻ (ആശാരി) വന്നു ധമ്മപുത്രാദികളെ കാണുന്നു. പാണ്ഡവർ വസിക്കുന്ന ഗ്രഹം അരക്കുകൊണ്ടു നിമ്മിച്ചതാണെന്നും താമസിയാതെ തക്കം നോക്കി പുരോ മനൻ ഇതിനു തീകൊളുത്തുമെന്നും മറ്റുമുള്ള ഗൂഢവൃത്താ ഞങ്ങൾ ആശാരി യുധിഷ്ഠിരാദികളെ ധരിപ്പിക്കുന്നു. “ഞാനൊരു ഗഹ്വരം തീർക്കാമതിലൂടെ പോയാൽ കാനനേ ചെന്നിടാമാരും കണ്ടീടാതെ എന്നിങ്ങനെ ആപത്തൊഴിക്കാൻ ആശാരി ഒരു പായവും നിർദ്ദേശിക്കുന്നു. ശത്രുക്കളുടെ നിന്ദകമ്മങ്ങൾ കേട്ട് അത്യന്തം രോഷാകുലനായ ഭീമസേനൻ, അവരെ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/289&oldid=223588" എന്ന താളിൽനിന്ന് ശേഖരിച്ചത്