Jump to content

താൾ:Kathakali-1957.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

am 242 കഠിനമായി ഭർത്സിക്കുന്നു. യുദ്ധത്തിൽ ഇന്ദ്രജിത്തും പ്രഹസ്തനും പരാജിതരായി മടങ്ങുന്നു. ജംബുമാലി എന്ന രാക്ഷസൻ ഹനുമാനോടും നികുംഭൻ നീലനോടും എതി രിടുന്നു; രാക്ഷസന്മാർ ഇരുവരും വധിക്കപ്പെടുന്നു. വിരൂ പാക്ഷനും ലക്ഷ്മണനും തമ്മിൽ യുദ്ധം: തത്സമയം ത്ര വില്ലൻ വിഭീഷണനെ എതിക്കുന്നു. ലക്ഷ്മണൻ വിരൂപാക്ഷ നെയും വിഭീഷണൻ മിത്രഘ്നനെയും കൊല്ലുന്നു. രശ്മികത വാദിയായി എതിർത്തുവന്ന രാക്ഷസന്മാരെ ശ്രീരാമചന്ദ്രൻ ഹനിക്കുന്നു. ഇന്ദ്രജിത്ത് നാഗാസ്ത്രം പ്രയോഗിച്ച് രാമ ലക്ഷ്മണന്മാരെ മോഹിപ്പിക്കുന്നു; അനന്തരം വിവരം രാവ ണനെ ഗ്രഹിപ്പിക്കുന്നു. ഗരുഡൻ ആഗതനായി രാമ ലക്ഷ്മണന്മാരുടെ നാഗാസ്ത്രബന്ധമകറ്റുന്നു. ഈ ആപ ത്തിൽ ഉപകരിച്ച നീ ആരാണെന്ന് രാമൻ ഗരുഡനോടു ചോദിക്കുന്നു. രാവണനിഗ്രഹശേഷം ജാനകിയുമൊന്നിച്ചു സസുഖം വാഴുമ്പോൾ പരമാർത്ഥമെല്ലാം അറിയിക്കാ മെന്നു പറഞ്ഞു ഗരുഡൻ മറയുന്നു. രാവണനിയോഗ ത്താൽ ഹനുമാനോടെതിർത്തും ധൂമ്രാക്ഷൻ മരണം പ്രാപി ഈ വസ്തുതയറിഞ്ഞു രാവണൻ വജ്രദംഷ്ട്ര യുദ്ധത്തിനയയ്ക്കയും അംഗദനോട് അവൻ മരിക്കു കയും ചെയ്യുന്നു. പോരിനു നേരിട്ട് കമ്പനെ വായു നന്ദനൻ കൊല്ലുന്നു. പ്രശസ്തനും നീലനും തമ്മിൽ യുദ്ധം; പ്രശസ്തൻ വധിക്കപ്പെടുന്നു; അനന്തരം രാമരാവണയുദ്ധം; യുദ്ധത്തിൽ രാവണപക്ഷത്തെ സൈന്യങ്ങളെ ഭഗവാൻ കൊന്നൊടു ക്കുകയും, രാവണൻ കേതുദണ്ഡം മുറിച്ചിട്ടശേഷം സാര

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/278&oldid=223577" എന്ന താളിൽനിന്ന് ശേഖരിച്ചത്