239 ഗംഭീര വിക്രമ വിരസഹോദര കുംഭകർണ്ണ രിപുസൂദന... ഈ നൽകാത്ത രാവണൻ ഇത്യാദി രാവണൻ പദം. സീതയെ നൽകാതെ, രാമനെ നിഗ്രഹിക്കുവാൻ എന്താണു പ്രായമെന്ന് രാവണൻ സഭയിൽ ആലോചിക്കുന്നു. വിഭീഷണനൊഴികെയുള്ളവർ രാവണൻറ ചിന്താഗതിയെ അനുകൂലിക്കുന്നു. സംരംഭം ആപല്ക്കരമാകയാൽ വിഭീഷണൻ പ്രതികൂലി ക്കുന്നു. മേഘനാദൻ സഭയിൽ പ്രവേശിച്ചു. വിഭീഷണനെ കുറ്റപ്പെടുത്തുന്നു. വൈദേഹിയെ രാമനു പക്ഷം സർവ്വവും നശിക്കുമെന്നു വിഭീഷണൻ ഉപദേശി ക്കുന്നു. ശത്രുകുലത്തെ പ്രശംസിക്കുകയാൽ വിഭീഷണനെ നിന്ദിക്കുന്നു. വിഭീഷണൻ രാവണനെ പിരിഞ്ഞു രാമസവിധത്തിലേക്കു പോകുന്നു. വിഭീഷണനും സുഗ്രീവനും രാമൻ ശരണമർത്ഥിച്ചു വന്നവനായ രാവണ സഹോദരനാണു താനെന്നും ഭഗവാനെ അറിയിക്കു വാൻ വിഭീഷണൻ സുഗ്രീവനോടപേക്ഷിക്കുന്നു. വിവരം സുഗ്രീവൻ ശ്രീരാമനെ ധരിപ്പിക്കുന്നു. ഭഗവാൻ വിഭീഷണ നഭയം നൽകുന്നു. രാവണനെ നിഗ്രഹിച്ചു, വിഭീഷണനെ ലങ്കാപതിയാക്കുന്നുണ്ടെന്നും ശ്രീരാമൻ അരുളിച്ചെയ്യുന്നു. രാക്ഷസവംശജനും രാവണൻ ഒരു സചിവനും ആയ ശുകൻ, ലങ്കാധിപൻ നിയോഗപ്രകാരം വേഷം മാറി ശുകരൂപത്തിൽ വന്ന് സുഗ്രീവനെ കാണുന്നു; ദശാസ്യനു മായി മേലാൽ സഖ്യത്തിൽ കഴിയണമെന്നും അല്ലാത്ത പക്ഷം രാവണൻ സുഗ്രീവനെ നിഗ്രഹിക്കുന്നതാണെന്നും ശുകൻ പറയുന്നു. സുഗ്രീവാജ്ഞപ്രകാരം ശുകൻ ബന്ധി ക്കപ്പെടുന്നു.
താൾ:Kathakali-1957.pdf/275
ദൃശ്യരൂപം