Jump to content

താൾ:Kathakali-1957.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

238 ഹനുമാന്റെ പ്രമദാവനഭഞ്ജനം: പ്രമദാവനമിതു ഭഞ്ജിക്കുന്നേൻ മാരുതി ഹനുമാനാകുന്നു ഞാൻ യുദ്ധത്തിനു നേരിട്ട് മന്ത്രിപുത്രന്മാരെ മാരുതി കൊന്നൊടു അനന്തരം എതിർത്തുവന്ന രാവണ പുത്രനായ വിവര അക്ഷകുമാരനെയും വായുപുത്രൻ നിഗ്രഹിക്കുന്നു. മറിഞ്ഞു രാവണൻ ഹനുമാനെ കൊല്ലുന്നതിനു തിർച്ച പ്പെടുത്തുന്നു. കവിയെ ബന്ധിച്ചുകൊണ്ടു വരാമെന്ന് മേഘനാദൻ ഏന്നു. യുദ്ധത്തിൽ മേഘനാദൻ അസ്ത്രം കൊണ്ടു് ഹനൂമാനെ ബന്ധിച്ചും രാവണസമക്ഷം ഹാജ രാക്കുന്നു. കുരങ്ങനെ കൊന്നുകളയാൻ രാവണൻ ഇന്ദ്ര ജിത്തിനോടാജ്ഞാപിക്കുന്നു. വിഭീഷണൻ തടുക്കുകയാൽ ആ ഉദ്യമത്തിൽനിന്നും വിരമിച്ചു രാവണൻ ഹനുമാനോടു കയക്കുന്നു. ഹനുമദ് രാവണസംവാദം: ദശമുഖൻറ ആജ്ഞപ്രകാരം പ്രഹസ്തൻ ഹനുമാന്റെ വാലിൽ തീ കൊളുത്തുന്നു. ലങ്കാദഹനം: അനന്തരം ഹനുമാൻ സമുദ്രത്തിൽ ചാടി അഗ്നികെടുത്തിയ ശേഷം മറുകര യെത്തി അംഗദനെയും ജാംബവാനെയും കണ്ടു വിവരങ്ങൾ ധരിപ്പിക്കുന്നു. മൂന്നുപേരുംകൂടി രാമാദികളുടെ സമീപത്തു ചെന്നും കായ്യങ്ങൾ പറഞ്ഞു കേൾപ്പിക്കുകയും ചൂഡാ മണി രാമചന്ദ്രനെ ഏല്പിക്കയും ചെയ്യുന്നു. സേതുബന്ധനം രാവണസഭ: രാവണൻ, കുംഭകർണ്ണൻ, ഹസ്തൻ, വിഭീഷണൻ ആദിയായവർ ആസനസ്ഥരായിരിക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/274&oldid=223573" എന്ന താളിൽനിന്ന് ശേഖരിച്ചത്