235 വാൻ സമാധാനം നൽ കുന്നു. ബാലി മോക്ഷം പ്രാപി ക്കുന്നു. തോരണയുദ്ധം ശ്രീരാമനും ലക്ഷ്മണനും: സുഗ്രീവനെ കാണായ്കയാൽ അവനെ കൂട്ടിക്കൊണ്ടുവരുവാൻ ഭഗവാൻ ലക്ഷ്മണനെ കിഷ്കിന്ധയിലേക്കു നിയോഗിക്കുന്നു. ലക്ഷ്മണൻ ഞാണൊലി കേട്ട് സുഗ്രീവാദികൾ ഭയവിഹ്വലരാകുന്നു. പ്രവേശിച്ചു ലക്ഷ്മണനെ സമാധാനിപ്പിക്കുന്നു. സുഗ്രീവനുമൊന്നിച്ച് ലക്ഷ്മണൻ ശ്രീരാമൻ സമീപ ത്തുന്നു. സീതയെ അന്വേഷിക്കാൻ ഉടനെ സൈന്യ താര ങ്ങളെ നിയോഗിക്കണമെന്നും ശ്രീരാമൻ സുഗ്രീവനോടാ ജ്ഞാപിക്കുന്നു. അതനുസരിച്ചു വാനരന്മാരെ നാനാ ദിക്കുകളിലേക്കും അയയുന്ന കൂട്ടത്തിൽ ദക്ഷിണദിക്കിലേക്കു ഹനൂമാൻ, ജാംബവാൻ, അംഗദൻ എന്നിവരെ ഏപ്പാടു ചെയ്യുന്നു. ശ്രീരാമൻ ഹനുമാനെ അരികിൽ വിളിച്ചു സീതാദേവിയെ കണ്ടു മുട്ടുമ്പോൾ നൽകുവാനായി തൻറ അംഗുലീയം ഏല്പിക്കുന്നു. ഹനുമാൻ, ജാംബവാൻ, അംഗദൻ എന്നിവർ യാത്രയാകുന്നു. മാർഗ്ഗമാ എതിർത്തു വന്ന രാക്ഷസനെ അംഗദൻ വധിക്കുന്നു. ദാഹംകൊണ്ടു വിവശരായ ഹനൂമദാദികളെ സ്വയംപ്രഭ എന്ന തപസ്വിനി സരിക്കുന്നു. അനന്തരം മൂവരും യാത്ര തുടർന്നു സീതാന്വേഷണം നടത്തുന്നു. വസന്തകാലം ആഗതമായിട്ടും, സീതയെ കണ്ടുപിടിക്കാൻ കഴിയാത യാൽ, പ്രാണനെ ത്യജിക്കാമെന്നു തീരുമാനിച്ച വാനര
താൾ:Kathakali-1957.pdf/269
ദൃശ്യരൂപം