Jump to content

താൾ:Kathakali-1957.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

226 നോക്കിനിന്നിട്ടും ശോകാനായി അദ്ദേഹം മൂർച്ഛിച്ചു വീഴുന്നു. വനത്തിൽ പ്രവേശിച്ച രാമാദികളെ ഗംഗാതട ത്തിൽ വച്ചു ശൃംഗിവേരാധിപനായ ഗുഹൻ കണ്ടുമുട്ടുകയും വനത്തിലേക്കുപോകാനുള്ള കാരണങ്ങളെപ്പറ്റി ചോദി ച്ചറിയുകയും ചെയ്യുന്നു. രാത്രിയാകയാൽ ഗുഹൻ ആതിഥ്യം സ്വീകരിച്ച് രാമാദികൾ വസിക്കുന്നു. അടുത്ത ദിവസം ഭരദ്വാജാശ്രമത്തിലെത്തുന്ന രാമാദികളെ മഹഷി സ്വീകരിക്കുന്നു. ദശരഥൻ ക്ഷേമത്തെക്കുറിച്ചും, രാമൻ സീതയും ലക്ഷ്മണനുമൊന്നിച്ച് വനത്തിലേക്കു പുറപ്പെട്ടിരി ക്കുന്ന കാരണത്തെപറ്റിയും മുനി ചോദിക്കുന്നു. വൃത്താന്ത മെല്ലാം ശ്രീരാമൻ മഹഷിയെ ഗ്രഹിപ്പിക്കുന്നു; ചിത്രകൂട ത്തിൽചെന്നു താമസിക്കുന്നതിനും മുനി ഉപദേശിക്കുന്നു. രാമാദികളെ സാന്ത്വനം വനത്തിലേക്കയച്ചശേഷം രഥവും കൊണ്ടു സുമന്ത്രർ അയോദ്ധ്യയിൽ മടങ്ങിയെത്തി വിവരം ദശരഥനെ ഗ്രഹിപ്പിക്കുന്നു. പുത്രവിരഹം സഹിക്കവയ്യാതെ ദശരഥൻ വിലപിച്ചു മരണംപ്രാപിക്കുന്നു. രാജ്ഞിമാരുടെ വിലാപം: വസിഷ്ഠമഹർഷി അവരെ ചെയ്യുന്നു. വസിഷ്ഠൻ ആളയച്ചിരുന്നതനുസരിച്ച് ഭരത ശത്രുഘ്നന്മാർ അയോദ്ധ്യയിലെത്തുന്നു. രാമനെ കാട്ടില യച്ചതും ഭരതനു രാജ്യം നൽകിയതുമായ വാർത്തകൾ കരി പുത്രനെ ധരിപ്പിക്കുന്നു. രാജാവിനെ കൊല്ലു ന്നതിനു് അമ്മ ഇതെല്ലാം കരുതിക്കൂട്ടിയതാണെന്നും താൻ വനത്തിൽ രാമസമീപത്തേക്കു പോകുകയാണെന്നും

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/260&oldid=222662" എന്ന താളിൽനിന്ന് ശേഖരിച്ചത്