Jump to content

താൾ:Kathakali-1957.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചാം അദ്ധ്യായം സാഹിത്യവും സംഗീതവും കഥാസംക്ഷേപം

കഥകളിയിലെ സാഹിത്യവിചാരത്തിനുമുൻപായി, പ്രധാനകഥകളുടെ രംഗക്രമമനുസരിച്ചുള്ള കഥാസംക്ഷേ പത്ത് ഇവിടെ പ്രസ്താവിക്കുന്നതു സമുചിതമായിരി ക്കുമെന്നു കരുതുന്നു. സാഹിത്യവിഷയകമായി പ്രാധാന്യ മർഹിക്കുന്നില്ലെങ്കിലും ആദ്യത്തെ ആട്ടക്കഥകളെന്ന നിലയ്ക്കും കൊട്ടാരക്കരത്തമ്പുരാൻ എട്ടു കഥകളെയും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തുന്നുണ്ടു്. പുത്രകാമേഷ്ടി. ദശരഥൻ പുറപ്പാടു; പുത്രരില്ലായ്കയാൽ ദേവ പ്രീതിക്കായി അശ്വമേധയാഗം ചെയ്യണമെന്നുള്ള തന്റെ നിശ്ചയത്തെ ദശരഥൻ കുലഗുരുവായ വസി ഷ്ഠനെ അറിയിക്കയും, യാഗത്തിനു വേണ്ടതായ ഏർപ്പാ ടുകൾ ചെയ്തുകൊള്ളുവാൻ വസിഷ്ഠൻ ഉപദേശിക്കയും ചെയ്യുന്നു. അനന്തരം ദശരഥൻ അന്തപുരത്തിൽ ചെന്നു ഭാര്യമാരോടു യാഗവിവരം അറിയിക്കുന്നു. മുനിയെക്കൊണ്ടു പുത്രകാമേഷ്ടി ചെയ്യിച്ചാൽ ദശരഥന പുത്രലാഭമുണ്ടാകുമെന്നുള്ള നാരദവചനത്തെ സുമന്ത്രര വൈഭന്ധക മഹാരാജാവിനെ ധരിപ്പിക്കുകയും ആകയാൽ വൈഭണ്ഡ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/250&oldid=223402" എന്ന താളിൽനിന്ന് ശേഖരിച്ചത്