Jump to content

താൾ:Kathakali-1957.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

s സൈരന്ധ്രിക്കും, 217 AC LEROYD “താരി പൂർവ്വജനു ദൂത്യം സമേത്യ നിജ സാദ്ധ്യം വെടിഞ്ഞു നിഷധേന്ദ്രൻ സേനയിഹനിർത്തി താന് നടന്നു ഇത്യാദി നളചരിതം ഒന്നാം ദിവസത്തെ ദണ്ഡകം നളനും അഭിനയിക്കാനുള്ള താണു്. കഥകളിയിലെ മിക്ക കഥകളിലും എല്ലാ രസങ്ങളും ഉൾക്കൊള്ളിച്ചു കാണുന്നുണ്ട്. കഥാപാത്രങ്ങളിൽ വൈ ജാത്യം സൃഷ്ടിക്കുന്നതിലേക്ക് പുരാണബാഹ്യങ്ങളായ പല കഥാപാത്രങ്ങളും കവികല്പിതങ്ങളായി ചില കഥകളിൽ പ്രവേശിപ്പിക്കപ്പെടുന്നു. രസരാജനായ ശൃംഗാരം ഭൂരിഭാഗം കഥകളിലും യഥാർഹമായി സമാദരിക്കപ്പെട്ടിട്ടുണ്ടു്. കലഹം, യുദ്ധം, വധം, ബന്ധനം മുതലായവയില്ലാത്ത കഥകൾ ചുരുക്കമാകുന്നു. കഥകളെല്ലാം പുരാണത്ത അവലംബിച്ചുള്ള താകയാൽ ദുഷ്ടനിഗ്രഹവും ശിഷ്ടപരി പാലനവും പലപ്പോഴും കഥാവസ്തുവിന്റെ ലക്ഷ്യമാകുന്നു. യുദ്ധം, വധം എന്നീപേരുകൾ ചേർത്തു വിളിക്കപ്പെടുന്ന കഥകളായാലും യുദ്ധമോ വധമോകൊണ്ട് അവ പൂർത്തി യാകുന്നില്ല. യുദ്ധത്തിലും വധത്തിലും അവസാനിക്കുന്നത് അശുഭമാകയാൽ അധമ്മത്തിന്റെ പരാജയം വെളിവാ ക്കിയശേഷം ധർമ്മസംസ്ഥാപനം യാമാക്കിച്ചെന്ന തോടെയാണു പ്രസ്തുത കഥകൾ സമാപിക്കുന്നത്.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/249&oldid=223385" എന്ന താളിൽനിന്ന് ശേഖരിച്ചത്