206 ഹസ്തങ്ങൾ കലാശത്തിലേതെന്നുമെട്ടെന്നു മാം മുദ്രയോടൊട്ടുതാഴ്ത്തിമാത്രാസ്യങ്ങളോടൊപ്പം വെട്ടിച്ചിരുപാടും നോക്കുന്നതു കല്ലടിക്കോ ടൊട്ടേറെകൂടുമിതിലോമനേ, കാൽപ്രയോഗം കൈകൾ മാറിനൊപ്പിച്ചെട്ടെന്നുമേതെന്നുമാക്കി സ്തോകമായ മുട്ടുകൾ മടക്കിയുയത്തി ഭംഗ്യാ ദൃഷ്ടിയെ മെത്ത താളമൊത്തു മാറ്റി മറിച്ചു വിട്ടുപിടിക്കുന്നതു കപ്പിങ്ങാടൻ മട്ടാം. കാൽപ്രയോഗങ്ങളിൽ ഏതാദൃശങ്ങളായ സമ്പ്രദായ ഇപ്പോൾ പ്രധാനമായി വടക്കനെന്നും തെക്കനെന്നും രണ്ടുവിധ സമ്പ്രദായങ്ങൾ നിലവിലിരിക്കുന്നു. കാൽ പ്രയോഗങ്ങളിലെന്നപോലെ ചടങ്ങുകളുടെ ചിട്ടകളിലും അഭിനയത്തിലും മുദ്ര കാണിക്കു ന്നതിലും ഒക്കെ തെക്കും വടക്കും തമ്മിൽ ചില്ലറ വ്യത്യാ സങ്ങളുണ്ടു് . ആടുന്ന പദത്തിന്റെ ആശയം മുഖ ഭാവ ങ്ങളെക്കൊണ്ടു. ആ വിഷ്കരിക്കുന്നതിൽ തെക്കൻ നടന്മാർ ഏറെ നിഷ്ഷിക്കുന്നു. ഇതു കപ്പിങ്ങാടൻ മട്ടിൻറ പ്രത്യേകതയാണ്. തെക്കൻ ദിക്കിൽ കപ്ലിങ്ങാടൻ സമ്പ്രദായവും, വടക്ക് കല്ലടിക്കോടൻ സമ്പ്രദായവുമാണു പ്രധാനമായി പരിഗണിക്കപ്പെട്ടിരിക്കുന്നത്. ആട്ട ത്തിന്റെ ഒതുക്കത്തിലും വൃത്തിയിലും വെട്ടം മറ്റു രണ്ടു സമ്പ്രദായങ്ങളെയുമപേക്ഷിച്ചു പിന്നിലാണെന്നു സമ്മ തിച്ചേ തീരൂ. കല്ലടിക്കോടന്റെയും കപ്ലിങ്ങാടന്റെയും സവിശേഷതകൾ ഒത്തിണങ്ങിയ " കല്ലുവഴി വിട്ട എന്നൊരു സമ്പ്രദായം മധ്യകേരളത്തിൽ നിലവിലിര ഭേദങ്ങൾ ഇന്നും നിലവിലുണ്ടു്.
താൾ:Kathakali-1957.pdf/238
ദൃശ്യരൂപം