Jump to content

താൾ:Kathakali-1957.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

11

യാട്ടം കേരളത്തിൽ ചിലയിടങ്ങളിൽ മോഹിനിയാട്ടം കാണ്മാനുണ്ടു്. അഭിനയവും, ലാസ്യ സമ്പ്രദായത്തെ അനുകരിച്ചുള്ള നൃത്തവും മോഹിനിയാട്ടത്തിൽ കാണാം. മോഹിനിയാട്ടത്തിനു പ്രത്യേകമായി ഇതിവൃത്തങ്ങൾ ഇല്ല. പിൽക്കാലത്തു് നമ്മുടെ ദേവാലയങ്ങളിൽ പ്രചുരപ്രചാരത്തിലിരുന്ന ദാസിയാട്ടം മോഹിനിയാട്ടത്തിൻറ ഒര വകഭേദമാണു്. പദാൎത്ഥങ്ങളെ ഭാവസ്ഫുരണങ്ങൾകൊണ്ടും, ഹസ്തമുദ്രകളുടെ സഹായത്തോടെയും അഭിനയിച്ചു നൃത്തം ചെയ്യുകയാണു് ഇതിലെ സമ്പ്രദായം. കഥകളിയിലെപ്പോലെ എല്ലാ പദങ്ങൾക്കും മുദ്രകൾ കാണിച്ചു വാക്യാൎത്ഥത്തെ പൂൎണ്ണ മായി നടിക്കുന്ന സമ്പ്രദായം മോഹിനിയാട്ടത്തിലില്ല. കേരളത്തിൽ പുരാതനകാലത്തുതന്നെ അഭിനയകല നട ണ്ടായിരുന്നുവെന്നതിനു മോഹിനിയാട്ടം ദൃഷ്ടാന്തമാണു്. കഥകളിയുടെ ആഗമനത്തിനുമുൻപ് പ്രചുരപ്രചാരത്തി ലിരുന്ന ഈ നൃത്യകലയുടെ ഘടനാരീതി പില്ക്കാലത്തു് കഥകളിയുടെ സംവിധാനസമ്പ്രദായത്തിനും അനുകരണ യോഗ്യമായിരുന്നുവെന്നും അനുമാനിക്കാവുന്നതാണു്. നാട്യശാസ്ത്രാനുസാരിയായ ഒരു ഉത്തമദൃശ്യകല കേരളത്തിൽ നടപ്പായതു ചാക്യാർകൂത്തിന്റെ ആവിർ ഭാവത്തോടുകൂടിയാണ്. പുരാതനകാലം മുതല്ക്കു ചാക്യാർ തന്നെ ഹൈന്ദവദേവാലയങ്ങളിൽ ചാക്യാന്മാർ എന്ന വൎഗ്ഗക്കാർ പുരാണകഥകളെ ആസ്പദ മാക്കി കൂത്തു് പറയുന്ന സമ്പ്രദായം സൎവ്വസാധാ രണമായിരുന്നു. ചമൽക്കാരവിശിഷ്ടങ്ങളായ സംസ്കൃത

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/23&oldid=220682" എന്ന താളിൽനിന്ന് ശേഖരിച്ചത്