Jump to content

താൾ:Kathakali-1957.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുക്തിപൂർവ്വമല്ല. മാനവിക്രമമഹാരാജാവിനോടു കൊട്ടാരക്കരത്തമ്പുരാനു തോന്നിയ വാശി രാമനാട്ടത്തിന്റെ ജന്മത്തിനു ഹേതുവായിരുന്നിരിക്കാം. പക്ഷേ സർവാദരണീയമായ ഒരു ദൃശ്യകലയുടെ അവതാരത്തിനുതകുന്ന വിവിധപ്രാചീനകലകളും അന്നു കേരളത്തിൽ പരിണതമായി വർത്തിച്ചിരുന്നു എന്നുള്ള വസ്തുത പ്രത്യേകം സ്മൎത്തവ്യമാണു്. അവയിൽ പ്രധാനപ്പെട്ടവ മോഹിനിയാട്ടം, ചാക്യാർക്കൂത്ത്, കൂടിയാട്ടം, അഷ്ടപദിയാട്ടം, കൃഷ്ണനാട്ടം എന്നിവയത്രേ. ഇപ്പറഞ്ഞ കലകളെല്ലാംതന്നെ കഥകളിയുടെ പ്രാദുർഭാവത്തിനു ഏറെ സഹായിച്ചിട്ടുണ്ടെന്നു വിചാരിക്കാൻ ന്യായമുണ്ടു.


കേരളത്തിൽ നടപ്പുണ്ടായിരുന്ന പ്രാചീനവിനോദകലകളിൽ ശാസ്ത്രക്കളിയാണു ഏറ്റവും പഴക്കമുള്ളതു. 'യാത്രക്കളി', എന്നുകൂടി പേരുള്ള ഈ ശാസ്ത്രക്കളി വിനോദകല കൊല്ലവൎഷാരംഭത്തിനു വളരെ മുമ്പാണു കേരളത്തിൽ നടപ്പായത്. ശാസ്ത്രക്കളി നമ്പൂതിരിമാരുടെ ഇടയിലാണു അധികം പ്രചാരത്തിലിരുന്നതു. കേരളത്തിലെ പതിനെട്ടു നമ്പൂതിരി സംഘങ്ങളാൽ നടത്തപ്പെട്ടുവന്ന ശാസ്ത്രക്കളിയിലെ പ്രധാനഭാഗം ശിവസ്തുതിഗാനങ്ങളും, നമ്പൂതിരിമാരുടെ ഫലിത പ്രകടനങ്ങളുമാണു. ഹാസ്യരസത്തിനുമാത്രം അല്പമായ വകയുണ്ടെന്നല്ലാതെ കഥകളിക്കു സംഭാവനചെയ്യത്തക്ക ഇതരവിശേഷമൂല്യങ്ങളൊന്നും യാത്രക്കളിയിൽ ഇല്ല.

കേരളത്തിൽ പുരാതനകാലത്തുതന്നെ നിലവിലിരുന്ന ഒരു നൃത്യകലയാണു മോഹിനിയാട്ടം. ഇന്നും മോഹിനി

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/22&oldid=220263" എന്ന താളിൽനിന്ന് ശേഖരിച്ചത്