ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം

കഥകളിയുടെ ഉൽപത്തി

കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ടു ദിവസത്തെ കഥകളായി വിഭജിച്ചു നിൎമ്മിച്ച ഒരു ദൃശ്യകലാ പ്രസ്ഥാനമാണു രാമനാട്ടം. ഈ പ്രസ്ഥാനത്തിന്റെ അനുക്രമമായ വികാസപരിണാമമത്രേ കഥകളി. കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിൎമ്മിക്കുന്നതിനു കാരണമായി പറയപ്പെടുന്ന ഒരു ഐതിഹ്യം പ്രചാരത്തിലിരിക്കുന്നുണ്ടു്.

"കൊട്ടാരക്കരക്കോവിലകത്തു് ഒരടിയന്തിരം പ്രമാണിച്ചു് കൃഷ്ണനാട്ടക്കാരെ അയച്ചുകൊടുക്കണമെന്നു കാണിച്ചു് കോഴിക്കോട്ടു മാനവിക്രമ‌മഹാരാജാവിനു കൊട്ടാരക്കരത്തമ്പുരാൻ ഒരെഴുത്തയച്ചതിനു്, തെക്കർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കെല്പില്ലെന്നു പറഞ്ഞു് സാമൂതിരി മറുപടികൊടുത്തു. നിന്ദാസൂചകമായ ഈ മറുപടിമൂലം കൊട്ടാരക്കര രാജാവിനു മാനവിക്രമന്റെ പേരിൽ വാശി തോന്നുകയാൽ അദ്ദേഹം കൃഷ്ണനാട്ടത്തിനു പകരം രാമനാട്ടം നിൎമ്മിച്ചു."

ഇതാണു് ഐതിഹ്യം. കഥകളിയുടെ ആവിർഭാവത്തിനു് ഈ ഐതിഹ്യം രൂഢമൂലമായ ഒരു നിദാനമായി വിശ്വസിക്കപ്പെട്ടുവരുന്നു. എന്നാലും മാനവിക്രമനുമായിട്ടുള്ള വാശി ഒന്നുകൊണ്ടുമാത്രം പെട്ടെന്നു കഥകളിയെപ്പോലുള്ള ഒരു ദൃശ്യകല ഉത്ഭവിച്ചുവെന്നു കരുതുന്നതു്

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/21&oldid=223250" എന്ന താളിൽനിന്ന് ശേഖരിച്ചത്