160 പുറമേ ആത്മഗതം, സംഭാഷണം മുതലായവയും ഇളകി കാട്ടത്തിൽ ഉൾപ്പെടും. സംഭാഷണവേളയിൽ ഭൂത, വ മാന, ഭാവികഥാംശങ്ങളെ സംബന്ധിക്കുന്ന അഭിനയവും മറ്റും അവരവരുടെ കഴിവും, മനോധർമ്മവും യുക്തിയും അനുസരിച്ച് നടന്മാർ പ്രകടിപ്പിക്കുന്നു. കവികല്പിതമായ പദങ്ങളുടെ പരിധിയെ വിട്ട് സ്വാതന്ത്രമായി പ്രവർത്തി സന്ദർഭമായതിനാൽ അവരവരയുടെ മനോരഥ ത്തിനു യുക്തമാംവിധം പ്രകടനങ്ങളും മറ്റും നിർലോപം നടത്തി പ്രേക്ഷകരെ രസിപ്പിക്കുന്നതിനു് രസസ്ഫുരണ ത്തിൽ പ്രഗത്ഭന്മാരും, സഹൃദയ ന്മാരും ആയ നടന്മാ സാധ്യമാവൂ. രസ, ഭാവാദ്യഭിവ്യഞ്ജനത്തിനു കഴിവി നടന്മാരുടെ ഇളകിയാട്ടം പ്രായേണ നീരസ ജനകംതന്നെ. രസനൈപുണി കുറയുമെങ്കിലും മെയ്യ്, കെ, ആംഗ്യവൃത്തി, ദൃഷ്ടി സാധകം, മുതലായ ഗുണങ്ങ ളുള്ള നടന്മാരുടെ ഇളകിയാട്ടം മുഷിപ്പനാവാനിടയില്ല. കഥാഗതിക്കു യോജിച്ചതായ വർണ്ണനകളും ഇത മനോധർമ്മപ്രകടനങ്ങളും മറ്റും ചെയ്തു ഇളകിയാട്ടം നിർവ്വഹിക്കുന്നതിലേക്ക് സുപ്രസിദ്ധങ്ങളായ പല കാര്യ ഭാഗങ്ങളും നടന്മാർ സ്വീകരിച്ചുപോരുന്നു. അഭിനയ നിഷ്ണാതന്മാരായ നടപ്രവീണന്മാർ ഇങ്ങനെ ഗ്രന്ഥാന്തര ഗതങ്ങളായ പല ശ്ലോകങ്ങളും തിരഞ്ഞെടുത്തു അസുലഭ മായ കലാചാതുരിയോടെ നടിക്കുക സാധാരണയാണ്. അവയിൽ ചിലത് താഴെ ചേർക്കുന്നു.
താൾ:Kathakali-1957.pdf/186
ദൃശ്യരൂപം