159 സരണം കൂടിക്കൊള്ളുകയും ചെയ്യുന്നു ഇളകിയാട്ടത്തിൽ ഭാഗവതർ പദമൊന്നും പാടുന്നില്ല. നടന്മാർ തങ്ങളുടെ മനോധർമ്മ പ്രകടനങ്ങൾ നടത്തുകയാണ് ഈ അവസര ത്തിൽ ചെയ്യുന്നത്. സൗമ്യപ്രകൃതികളായ സ്ത്രീവേഷ ങ്ങൾക്ക് ഇളകിയാട്ടം വേണ്ടെന്നാണു നിയമം. പശ്ചാ ലഗാനമില്ലായ്മയാൽ നടൻ തന്റെ മനോധർമ്മ പ്രകട നത്തിനും മുദ്രകളെയും രസഭാവങ്ങളെയും മാത്രമാണു് ഈ അവസരത്തിൽ അവലംബിക്കുന്നത്. നടൻ ആംഗ്യ ങ്ങൾക്കനുസരിച്ച് യുക്തിപൂർവ്വം മേളം നടത്തുന്നതിനും ഈ സന്ദർഭത്തിൽ വിദഗ്ദ്ധന്മാരായ മേളക്കാരുണ്ടാ യിരുന്നാൽ മാത്രമേ സാധിക്കയുള്ള കൈയ്യും കൂടുന്നതിൽ' (കൈ മുദ്രകൾ പിടിക്കുകയും വിടുകയും ചെയ്യുന്നതിനു യോജിച്ചു കൊട്ടുക മേളക്കാർ സമന്മാരായിരിക്കേണ്ടതു കഥ കളിയിൽ അത്യന്താപേക്ഷിതമാകുന്നു. സമനായ ഒരു ചെണ്ടക്കാരൻ അഭാവത്തിൽ ഒരു നല്ല നടൻ ഇള കിയാട്ടം പലപ്പോഴും വേണ്ട പോലെ ശോഭിച്ചെന്നു വരിക യില്ല. ശൃംഗാരപ്പദങ്ങളെ തുടർന്നുവരുന്ന ഇളകിയാട്ട ത്തിൽ ചിലർ ആടിക്കഴിഞ്ഞ പദങ്ങളുടെ സാരം ആവ ത്തിക്കുന്നത് എപ്പോഴും മുഷിപ്പിക്കുകതന്നെ ചെയ്യും. ആരാമവർണ്ണന, നായികാവർണ്ണന മുതലായവ ഈ അവ സരത്തിൽ വിശിഷ്ടനടന്മാർ കൈകാരം ചെയ്യുമ്പോഴുള്ള ആസ്വാദ്യത അനവദ്യമാണ്. വനവർണ്ണന, സ്വർ വർണ്ണന, സമുദ്രവന, പർവ്വതവണ്ണം, ഉദ്യാനവന വസന്തവന തുടങ്ങി പലതരത്തിലുള്ള സ്ഥലകാല വണ്ണനകൾ ഇളകിയാട്ടത്തിൽ പെടുന്നു. വർണ്ണനകൾക്കു
താൾ:Kathakali-1957.pdf/185
ദൃശ്യരൂപം