Jump to content

താൾ:Kathakali-1957.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
8


മാത്രമാണെന്ന പരിധിയിൽ കഥകളിയെ ഉൾപ്പെടുത്താവുന്നതല്ല. നൃത്യത്തിൽ സാധാരണയല്ലാത്ത ആഹാര്യം കഥകളിയിൽ പ്രധാനമാണു്. താണ്ഡവപ്രകാരേണയും, ലാസ്യപ്രകാരേണയുമുള്ള നിരവധി നൃത്തങ്ങളും കഥകളിയിൽ പെടുന്നു. ആകയാൽ കഥകളിയിൽ നാട്യവും നൃത്യവും നൃത്തവും ഉൾക്കൊണ്ടിട്ടുണ്ടെന്നു സ്പഷ്ടമാകുന്നു; അഥവാ കഥകളി നാട്യം, നൃത്യം, നൃത്തം എന്നിവ സമഞ്ജസമായി സമ്മേളിച്ചിട്ടുള്ള ഒരു സമ്പൂർണ്ണദൃശ്യ കലാവിശേഷമത്രെ. മഹത്തായ ഈ കേരളീയദൃശ്യകലയുടെ ഉത്ഭവം, വളർച്ച മുതലായവയെക്കുറിച്ചു ഇതിനുപരി ചിന്തിക്കാം.


"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/18&oldid=220166" എന്ന താളിൽനിന്ന് ശേഖരിച്ചത്