7
എന്നാൽ ഒരു നൃത്യകലയ്ക്കു വേണ്ടുന്നലക്ഷണങ്ങളെല്ലാം കഥകളിയിൽ കാണാം. ശിരസ്സ്, മാറ്, അരക്കെട്ട്,കൈത്തലം, കാലുകൾ തുടങ്ങിയ അംഗങ്ങളും കഴുത്ത്, തുട, കൈ തുടങ്ങിയ പ്രത്യംഗങ്ങളും ചേർത്തുള്ള ആംഗികാഭിനയവും കവിൾ, പുരികങ്ങൾ, കൃഷ്ണമണി ആദിയായ ഉപാംഗങ്ങളെക്കൊണ്ടു സാധിക്കുന്ന സാത്വികാഭിനയവുമാണ് നൃത്യകലയിൽ പ്രധാനം. കഥകളിയിൽ അവലംബിച്ചിട്ടുള്ള അഭിനയരീതിയും ഇതുതന്നെയാകുന്നു. എന്നാൽ പദാർത്ഥാഭിനയരൂപവും തന്മൂലം ഭാവാശ്രയവും പ്രകടനങ്ങൾ മാത്രമല്ല കഥകളി. ഭാവപ്രകടനങ്ങൾകൊണ്ട് പദാർത്ഥങ്ങളെ വ്യഞ്ജിപ്പിക്കുന്ന കഥകളിനടൻ വാക്യർത്ഥത്തിന് ആധാരമായ രസത്തെ അവലംബിച്ച് ആശയത്തെ നടിക്കുന്നതോടുകൂടി മാത്രമേ അഭിനയം പൂർത്തിയാകുന്നുള്ളൂ. പദങ്ങളുടെയെന്നല്ല വിഭക്തികളുടെയും അർത്ഥം ഹസ്തമുദ്രകൾകൊണ്ട് ആവിഷ്കരിച്ചു വാക്യാർത്ഥത്തെ പൂർണ്ണമാക്കുന്നതിനും സഞ്ചാരിഭാവപ്രകടിതമായ പദാർത്ഥഭാവാഭിനയങ്ങൾക്കാലംബമായി സന്ദർഭോചിതമായ രസസ്ഫുരണം സ്ഥായിയായി നിലനിറുത്തുന്നതിനും ആശയവിശദീകരണം നടത്തുന്നതിനും കഥകളിയിൽ സാധിക്കുന്നു. കഥകളിയിലെ അഭിനയം പദാർത്ഥഭാവപ്രകടനം എന്ന ക്രമം അനുസരിച്ചാണെങ്കിലും അതു രസമെന്ന സ്ഥായിഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ആകയാൽ നൃത്യലക്ഷണങ്ങളുള്ള കഥകളി നാട്യത്തെയും ആശ്രയിച്ചിട്ടുണ്ടെന്നി സിദ്ധിക്കുന്നു. നാട്യത്തിന്റെ സ്വഭാവം രസാശ്രയമാണല്ലോ. ഒരു നൃത്യകലയോ, നാട്യകലയോ