ആംഗികം, വാചികം, സാത്വികം, ആഹാൎയ്യം എന്നീ നാലുവിധത്തിലാണ് അഭിനയത്തിനെ തരംതിരിച്ചിരിക്കുന്നതു്.അംഗപ്രത്യംഗങ്ങളുടെ സഹായ ത്തോടെ സാധിക്കപ്പെടുന്ന അഭിനയരീതി യാണ് ആംഗികം, വാക്കുകൾകൊണ്ടു് ആശയത്തെ വെളിപ്പെടുത്തുന്ന രീതിയാകുന്നു വാചികാഭിനയം. സ്ഥായിരസങ്ങളെക്കൊണ്ടും സഞ്ചാ രിഭാവങ്ങളെക്കൊണ്ടും ആശയങ്ങളെയും അൎത്ഥങ്ങളെയും സ്ഫു രിപ്പിക്കുന്ന സമ്പ്രദായം സാത്വികം; വേഷഭൂഷാദി കൾ ആകൎഷകമാംവിധം അണിഞ്ഞുകൊണ്ടുള്ള പ്രകടന വിധം ആഹാൎയ്യാഭിനയവുമാണു്.
ചതുർവിധാഭി
നയങ്ങൾ
നാട്യം
നൃത്യം
നൃത്തം
നാട്യത്തിലും നൃത്യത്തിലും മാത്രമാണ് അഭിനയമുള്ളതു്. നാട്യം വാചികാഭിനയപ്രധാനവും നൃത്യം ആംഗികസാത്വികാഭിനയ പ്രധാനവുമത്രേ. നാട്യം വാക്യാൎത്ഥാഭിനയ രൂപത്തോടുകൂടിയ താകയാൽ രസാശ്രയമാകുന്നു. നൃത്യത്തിൽ പദാർത്ഥങ്ങളെ ഭാവങ്ങൾകൊണ്ടു സ്ഫുരിപ്പി ക്കയും അംഗവിക്ഷേപങ്ങൾ മൂലം അർത്ഥപ്രക ടനം നടത്തുകയും ചെയ്യണമെന്നാണു നിയമം. ആകയാൽ നൃത്യം ഭാവാശ്രയമാണെന്നു പറയാം. നൃത്തത്തിൽ അഭി നയമില്ല. കരചരണ വിക്ഷേപങ്ങൾ വഴിയായി സാധി ക്കുന്ന താളലയാശ്രയമായ നൎത്തനമാകുന്നു നൃത്തം. നിമി ഷങ്ങളെ നിശ്ചിതമായ അളവുകളിൽ തിട്ടപ്പെടുത്തിയിരി ക്കുന്നതിനാണു താളമെന്നു പറയുന്നതു്. വാദഗീതാദി കളിൽ ലയിച്ചിരിക്കുന്ന താളഗതിക്കനുസരണമായി പാദ