114
പദങ്ങളാടേണ്ടതായ ക്രമത്തെക്കുറിച്ച്, ശ്രീ. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ കഥകളിപ്രകാശികയിൽ പറ യുന്നതു നോക്കുക.
'പദമാടുമ്പോൾ മടമ്പുകൾ നീക്കി-
പ്പാദം ശരിയായ് നിർത്തീടേണം
കാലുകൾ രണ്ടടി മാത്രമകററുക;
മുട്ടിനൊടൊപ്പം താഴ്ത്തുക ദേഹം;
മുട്ടുകൾ വിട്ടരതെററീടേണ്ട,
വട്ടക്കാലിന്നടിയൊന്നുമതി,
ഒത്തു ചവിട്ടുക ശീലുകൾ തോറും
മുട്ടോളം ചുവടൊക്കെയുയർത്തി;
പെരുവിരൽ ദൃഢമായ് നിൎത്തീട്ടന്യമ-
തൊക്കെ മടക്കുക കാൽ പൊക്കുമ്പോൾ
അരയിൽ ബലവും നിയതം വേണം
അരയിൽ താഴാതെണ്ണം നാസ്തി
അരയിൽ താണ് ഓരോ കാലുകളായിത്താളത്തിൽ മുന്നോട്ടുവച്ച് അമർന്നു ചവിട്ടി പിറകോട്ടു ചാടി ഒററക്കാ ലിൽനിന്നുകൊണ്ട് ചില മുദ്രകളെല്ലാം കാണിക്കാം. ഇതിനു 'ചവിട്ടിച്ചാടി മുദ്ര കാണിക്കുക'യെന്നു പറയുന്നു. ഈ രീതി സ്ത്രീവേഷങ്ങൾക്കു പതിവില്ല. പിറകോട്ടു ചവിട്ടിച്ചാടുന്നതുപോലെതന്നെ മുന്നോട്ടും ചവിട്ടിച്ചാടി ചിലവക മുദ്രകൾ കാണിക്കാം. വിഷ്ണു, രാജാവ്, വൈശ്രവണൻ, ശിവൻ, വളർച്ച, സന്തോഷം, ആന, ഏററവും, മഹത്വം, ആദിയായവ പിറകോട്ടു ചവിട്ടി ച്ചാടിയും; ശത്രു, വധം, നാശം, സിംഹം, വ്യാഘ്രം, ദുഷ്ടൻ,