118
ഇത്യാദി സന്ദർഭങ്ങൾ പ്രസിദ്ധം. മുദ്രകളുടെ ആവിഷ്ക രണം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും താള ത്തിൻെറ നിറുത്തിനുമുൻപോ പിൻപോ ആയിപ്പോകു ന്നത് അഭംഗിയായി പരിണമിക്കുന്നു. അടന്ത ചമ്പ താള ങ്ങളിൽ മാത്രകൾ കൂടുതലുള്ളതിനാൽ ഈ വക കാൎയ്യ ങ്ങളിൽ ശ്രദ്ധാപൂൎവ്വം പ്രവൎത്തിച്ചാൽ മാത്രമേ പദാൎത്ഥാ വിഷ്കരണം, പാദവിന്യാസം തുടങ്ങിയവയെല്ലാം ഓജസ്സും ഭംഗിയും തികഞ്ഞതും കലാബന്ധുരവും ആയിത്തീരു കയുള്ളൂ. മുദ്രകൾ പിടിക്കുന്നതു മാറിനുനേരെ എന്ന വ്യവസ്ഥയാണു കഥകളിയിൽ സ്വീകരിച്ചിരിക്കുന്നതു്. ശരീരത്തിൽനിന്നും കുറഞ്ഞതു് ഒരടിയെങ്കിലും വിട്ടുനിൽ ക്കണം; മെയ്യും, കയ്യും, കണ്ണും ഒരുമിച്ചു പ്രവൎത്തിക്കണം. കണ്ണും മെയ്യും യോജിപ്പിക്കാതെ ആവിഷ്കരിക്കപ്പെടുന്ന മുദ്രകൾക്കു സൗഭാഗ്യമുണ്ടാകയില്ലെന്നു മാത്രമല്ല ഭാവ സ്ഫൂൎത്തിക്കു സാരമായ ന്യൂനത സംഭവിക്കുകയും ചെയ്യും. കഥകളിയിൽ കണ്ണിൻെറ സ്ഥാനം സർവ്വപ്രധാനമാകുന്നു. സാധകം ചെയ്തു വശമാക്കിയിട്ടുള്ള ദൃഷ്ടികളുടെ പ്രവീണ മായ പ്രവൎത്തനം കൂടാതെ ലക്ഷണയുക്തമായി അഭിനയാ വിഷ്കരണം ചെയ്യുക കഥകളിയിൽ സാദ്ധ്യമാകുന്നില്ല. മുദ്രകൾക്കെന്നപോലെ കലാശങ്ങളെടുക്കുമ്പോളും ഹസ്ത ങ്ങളോടൊപ്പം മെയ്യും തദനുസരണമായി നയനങ്ങളും യോജിപ്പിക്കണം. മുദ്രകൾ ശരീരത്തിൽ നിന്നും വളരെ അകററി പിടിക്കുന്നത് വൃത്തികേടായി കല്പിച്ചിരിക്കുന്നു; എന്നാൽ ചുവന്ന താടിക്കും മററും അല്പം അകററിപ്പിടി ക്കുന്നതുകൊണ്ടു ദോഷമില്ല.