ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92

ഇവിടെ പ്രസ്താവിച്ചു കഴിഞ്ഞ അഞ്ചുവേഷവിഭാഗ ങ്ങളിലും ഉൾപ്പെടാതെ ഇനിയും പലവക വേഷങ്ങൾ കഥകളിയിലുണ്ട്. ഭീരു, നരസിംഹം,

പലവക വേഷങ്ങൾ 

ഹംസം, വീരഭദ്രൻ, കൃത്യ, ഭദ്രകാളി, ഗരുഡൻ, മുതലായവ ഇവയിൽ ചില താണ്. ചുവന്ന താടിയേക്കാൾ ഭീകര മായ രണ്ടുവേഷങ്ങൾ കഥകളിയിലുള്ളത് നരസിംഹവും വീരഭദ്രനുമാണു്. വീരഭദ്രൻെറ എഴുത്തു ചുവന്ന താടി യിൽനിന്നും ഭിന്നമാകുന്നു. ഭയങ്കരാകൃതി തോന്നുമാറ് മുഖത്തെഴുത്തിൽ പല വിചിത്രപ്പണികളും ചെയ്യുന്നു; കിരീടം, കുപ്പായം, ഉടുത്തുകെട്ട് തുടങ്ങിയവയെല്ലാം ചുവന്ന താടിയുടേതുപോലെതന്നെ. തേപ്പും, എഴുത്തും ആണു കഥകളിയിലുള്ളത്. പച്ച കത്തി മിനുക്കുവേഷ ങ്ങൾക്കെല്ലാം മുഖത്തു തേയ്ക്കുകയാണ്. എന്നാൽ വീര ഭദ്രൻ, ഹംസം, നരസിംഹം ഇവയൊക്കെ എഴുത്താണ് . ഹംസത്തിനും ഗരുഡനും മരത്തിൽ പണിതുണ്ടാക്കിയ ചുണ്ടുകൾവച്ചു കെട്ടുന്നു. ഹംസത്തിൻെറ ചുണ്ടും ചിറകു കളും ഉടുത്തുകെട്ടും മറ്റും സുവൎണ്ണനിറമായിരിക്കും. കിരീടവും കുപ്പായവും മറ്റ് ആഭരണങ്ങളും പച്ച കത്തിവേഷങ്ങളു ടേതിൽനിന്നും വ്യത്യാസമില്ല. കഥകളിയിലെ നരസിംഹ വേഷമാണു് എത്രയും ഭയങ്കരമായിട്ടുള്ളത് . സിംഹ ത്തിന്റെ പ്രതീതി ഉളവാക്കുന്നതരത്തിൽ കിടേശു, പഞ്ഞി, പാക്കിൻതോട്, കുരുത്തോല ആദിയായ സാമ ഗ്രികൾകൊണ്ട് മുഖത്തെ പണി നിർവ്വഹിക്കുന്നു. മനോ ധൎമ്മത്തോടെ വേഷം തീർത്തു കഴിഞ്ഞ ഒരു വിദഗ്ദ്ധനടൻ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/106&oldid=237644" എന്ന താളിൽനിന്ന് ശേഖരിച്ചത്