91
മനുസരിച്ച് ഉടുത്തുകെട്ടിനും വണ്ണം ഉണ്ടായിരിക്കണം. ചുവന്ന താടിവേഷക്കാരുടെ ഉടുത്തുകെട്ടിനു നല്ല വലിപ്പ മുണ്ടായിരുന്നാൽ മാത്രമേ വേഷം കാണുന്നതിനു ഭംഗി തോന്നുകയുള്ളു. കൃഷ്ണൻെറ കിരീടം ധരിക്കുന്നവരുടെ ഉടുത്തുകെട്ടിൻെറ വണ്ണം അല്പം കുറഞ്ഞിരിക്കുന്നതാണു ഭംഗി. പ്രായേണ പൊക്കം കൂടിയ നടന്മാൎക്ക് ഉടുത്തു കെട്ടിനു നല്ല വണ്ണമുണ്ടായിരിക്കണം. വേണ്ടപോലെ ഉടുത്തുകെട്ടില്ലാതെ ദീർഘഗാത്രന്മാരായ നടന്മാർ രംഗത്തു വന്നാൽ ശുഷ്കിച്ചിരിക്കുന്നതുപോലെയാണു തോന്നുക. ഇന്നത്തെ പല കഥകളിയോഗങ്ങളും വേണ്ടത്ര ഉടുത്തു കെട്ടുപോലുമില്ലാതെയാണു കഴിച്ചുകൂട്ടിക്കൊണ്ടുപോകു ന്നതു്. ചില കളിയോഗം മാനേജരന്മാർ കഥകളിയെ ഒരു വ്യവസായമായി കരുതാൻ തുടങ്ങിയിരിക്കുന്നതാണ് ഈ ശോച്യാവസ്ഥക്കു കാരണം. കഥകളിയോഗത്തെ ഏൎപ്പാടു ചെയ്യുമ്പോൾ ധാരാളം ഉടുത്തുകെട്ടു സംഭരിച്ചിരിക്കുന്ന തിനും നല്ല ചുട്ടിക്കാരനെക്കൊണ്ടു വരുന്നതിനും മററും നടത്തിപ്പുകാർ നിഷ്കൎഷിക്കുന്നതുകൊള്ളാം. ഈയിടെ യായി ഇത്തരത്തിലുള്ള ന്യൂനതകൾ മുറയ്ക്കു കാണുന്നതു കൊണ്ടു് ഇത്രയും ഇവിടെ പറഞ്ഞുവെന്നേയുള്ളൂ. ഉടുത്തു കെട്ടിനുമീതെ ഞൊറിഞ്ഞു ചേൎക്കുന്ന വസ്ത്രത്തിനു് കഥ കളിക്കാരുടെ ഭാഷയിൽ ”ഞൊറി” എന്നു ഒററവാക്കിൽ പേർ പറയുന്നു. ശ്രീകൃഷ്ണനു മഞ്ഞ ഞൊറിയും, ബലരാമനു് നീല ഞൊറിയുമാണു വേണ്ടത്. മററു പച്ച കത്തിവേഷ ങ്ങൾക്കെല്ലാം പൊതുവേ വെള്ള ഞൊറിയാണുത്തമം. കറുത്ത താടി, കരി ഇവൎക്ക് കറുത്ത ഞൊറി തന്നെ വേണം.