ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

89

എന്നാൽ കാട്ടാളൻെറ മുഖത്തുതേപ്പ് ഭൂരിഭാഗവും കരികൊണ്ടുതന്നെയാകുന്നു; കലിക്കാണെങ്കിൽ പച്ച, വെള്ള മനയോലയും, ചായില്യവുമാണു പ്രധാനമായി ഉപയോഗിക്കുന്നതു്. ചുവന്ന താടിക്കും, കലിക്കും ശകുനിക്കും മൂക്കിൻെറ അററത്തും, നെററിയിലും വലി പ്പമുള്ള ചുട്ടിപ്പൂവുകൾ വച്ചിരിക്കും. കാട്ടാളനു നാസികാ ഗ്രത്തിൽ കടലാസുകൊണ്ടുള്ള ചെറിയ ചുട്ടിപ്പുവാണു വച്ചു പിടിപ്പിക്കുക പതിവു്.

മുഖത്തു കറുപ്പുനിറത്തിനാണു പ്രാധാന്യം. ചായില്യം കൊണ്ടു കവിൾത്തടങ്ങളിൽ ഇരു ഭാഗത്തും അൎദ്ധവൃത്ത

കരി 

ത്തിൽ തേച്ചു് അരിമാവുപയോഗിച്ചു് അതിരു കൾ ശരിപ്പെടുത്തും. ഇതുപോലെ പുരിക ങ്ങളുടെ മുകൾഭാഗത്തും നിറഭേദം വരുത്തും. രാക്ഷസിമാരുടെ വേഷമാണിത്. നക്രതുണ്ഡി, ശൂൎപ്പണഖ, പൂതന, സിംഹിക, ആദിയായവരുടെ വേഷം കരിയാകുന്നു. ഈ പാത്രങ്ങൾ ലളിതാവേഷധാരിണികളായി മാറുമ്പോൾ മിനുക്കാണു വേഷവിഭാഗം. സൗമ്യപ്രകൃതികളുടെ വേഷ മാണു മിനുക്കു്. സ്ത്രീവേഷം മിനുക്കിലുൾപ്പെട്ടതാണെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ.

വേഷങ്ങളുടെ മുഖത്തു തേപ്പിലെ സാമാന്യരീതിഭേദ ങ്ങൾ മാത്രമേ ഇവിടെ പറഞ്ഞു കഴിഞ്ഞിട്ടുള്ളൂ. കിരീടം

കിരീടം,  കുപ്പായം,  ഉടുത്തുകെട്ട് ആദിയായവ

വസ്ത്രധാരണം മുതലായവയിലും കഥ കളിയിലെ വേഷവിഭാഗങ്ങൾ തമ്മിൽ വ്യത്യാസങ്ങളുണ്ട്. കത്തിക്കും, പച്ചയ്ക്കും, വൃത്താകൃതിയിലുള്ള 'കേശ ഭാരക്കിരീട'മാണുപയോഗിക്കുക. ശ്രീ കൃഷ്ണൻ, ശ്രീരാമൻ, മുതലായവൎക്കുപയോഗിക്കുന്ന ശിരസ്ത്രം കിരീടം മാത്രമാണ്. ഇതിനെ മുടിയെന്നു സാധാരണ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/103&oldid=237641" എന്ന താളിൽനിന്ന് ശേഖരിച്ചത്