താൾ:Kashi yathra charitham 1914.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രപ്രസ്ഥം എന്നാൽ ഡില്ലി ൮൫ ___________________________________________


 ച്ചു കൊല്ലുകയും ആ ശവങ്ങളെ പക്ഷികൾക്കും മൃഗങ്ങൾ
 ക്കും കൊടുക്കുകയും പട്ടണത്തെ പാഴാക്കി വിടുകയുംചെയ്തു
 പോയി. സുമാർ അമ്പതുവർഷംവരെക്കും  ഈ പട്ടണം
 അനാഥസ്ഥിതിയിൽ വളരെ ക്ഷീണിച്ചുപോയി. അതി
 ന്നുശേഷം ലോഡിവംശത്തിൽചേർന്ന വിഹിലാർ എന്നാ
 ൾ 1414-    വർഷത്തിൽ ഈ പട്ടണത്തെ കൈവശപ്പെടു
 ത്തി രാജ്യപരിപാലനം ചെയ്തുവന്നു  .   ഒടുവിൽ   തന്റെ
പൌത്രനായ ഇഫ്രാം എന്നാളെ രാജാവാക്കി വെച്ചു. പി
 ന്നെ 1526-    വർഷത്തിൽ പ്രഖ്യാതനായ ബേബർ പട
 വെട്ടിവന്നു പാനിപുത്തിൽവെച്ച് വലിയ യുദ്ധംചെയ്തു ഡി
 ല്ലിയിൽ മുകൾ രാജ്യത്തെ സ്ഥാപിച്ചു . 1540-    വർഷ
 ത്തിൽ ബേബർ മകനായ ഹുമയൂൺ എന്നാൾ  പട്ടത്തിൽ 
 വന്നു. പിന്നെ ഹിയർവാൻ എന്ന പട്ടാണി വന്ന്  ഹുമ
 യൂൺ  എന്ന രാജാവിനെ  രാജ്യത്തിൽ നിന്ന് ഓടിച്ചു.എ
 ങ്കിലും  ഈ ഹുമയൂൺ 1554 -    വർഷത്തിൽ  പാർസികളു
 ടെ സഹായത്തോടുകൂടിവന്നു യുദ്ധത്തിൽ  ഖിയർഖാനെ
 തോൽപ്പിച്ചു  ഡില്ലിയെ പിന്നെയും  കൈവശമാക്കി. അതി
 ന്നു ശേഷം ഹുമയൂൺ പുത്രനായ അക്ബർ ഡില്ലിയിൽ
 സിംഹാസനമേറി ചക്രവർത്തിയായി വാണു . പ്രജകൾക്കെ
 ല്ലാവർക്കും വളരെ സുഖവാഴ്ച ഉണ്ടാക്കി രാജ്യപരിപാല
 നം ചെയ്തുവന്നു. ഈ മുഗൾരാജ്യം ഹിന്തുരാജ്യങ്ങളിൽ വ
 ളരെ പ്രബലപ്പെട്ടതായി വന്നു. ഈ അക്ബർ  ചക്രവ

ർത്തിയുടെ കാലത്തിൽ 90743881 ഉറുപ്പിക കരം വസൂലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/96&oldid=162002" എന്ന താളിൽനിന്ന് ശേഖരിച്ചത്