ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൬ കാശിയാത്രാചരിത്രം ______________________________________
ക്കിവന്നിരുന്നു. ഈ ചക്രവർത്തിയുടെ രാജ്യപരിപാലന
കാലത്തിൽ 440000 പദാതികളും 200000 തുരുപ്പുകളും
ഉണ്ടായിരുന്നുതായി പറഞ്ഞുവരുന്നു. ഇദ്ദേഹം ജന്മനാ
ഒരു തുലുഷ്കനാണെങ്കിലും പക്ഷഭേദം കൂടാതെ അതി കരു
ണയോടുകൂടെ ഹിന്തുപ്രജകളേയും രക്ഷിച്ചുവന്ന ഒരു മഹാ
നുഭാവനാകുന്നു.
67 .പിന്നെ ജിഹാംഗീർ, ഷാജിഹാൻ, അരംഗസീ
ബ് മുതലായവര് ഈ ഡില്ലിപട്ടണത്തെ പിന്തുടർച്ചയായി
വാണു. ഇവരിൽ ഷാജിഹാന്റെ കാലത്തിൽ അതി ബു
ദ്ധിമാനായ അലിമത്ത്നകാനാ എന്നാളുടെ ആലോചന
യോടുകൂടെ 1631- വർഷത്തിൽ ഈ ഡില്ലിപട്ടണത്തിലു
ള്ള സകല പഴയ കെട്ടിടങ്ങളെയും എടുത്ത് പുതിയ കെ
ട്ടിടങ്ങളാക്കിത്തീർക്കുകയും, റോഡുകളെല്ലാം വളരെ നന്നാ
ക്കിവെക്കുകയും ;ഏഴ് മയിത്സവരെയ്ക്കും ഈ നഗരത്തെ
വിസ്താരപ്പെടുത്തുകയും, യമുനാനദിയുടെ തീരംവരെയ്ക്കും
ബാക്കി മൂന്നുഭാഗങ്ങളിലും കോട്ട കെട്ടുകയും അതിൽ അ
താതു ഭാഗങ്ങളിലായി ഒമ്പതു പീരങ്കികളെ വെച്ച് സൂക്ഷി
ച്ചു വരികയും ചെയ്തുവന്നിരുന്നു . ഇതുകൂടാതെ പ്രജകളുടെ
സൌഖ്യത്തിനു വേണ്ടി ഗംഗയിൽനിന്ന് 70 മയിത്സ് ദൂ
രത്തോളം തോടുവെട്ടി ജലസമൃദ്ധിയെ ഉണ്ടാക്കിതീർത്തു.
ആകയാൽ ഈ ഡില്ലിപട്ടണത്തിന് ഷാജിഹാൻ പട്ടണ
മെന്നു ഒരു പുതിയ പേര് സിദ്ധിപ്പാനിടയായിവന്നു. ഈ
ഷാജഹാന്റെ പിറേറകാലം സിംഹാസനാരൂഢന്മാരായി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.