Jump to content

താൾ:Karnabhooshanam.djvu/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെന്ന് ആദിത്യൻ പറയുന്നു. പ്രത്യേകം ഒരു ഉദ്ദേശത്തെ മനസ്സിൽ വെച്ചു താൻ ദാനം ചെയ്ത സാധനം ആ ഉദ്ദേശത്തെത്തന്നെ വിഫലമാക്കുന്നവിധത്തിൽ വേറൊരാൾക്കു ദാനം ചെയ് വാൻ കർണ്ണന്നധികാരമില്ലെന്നാണു ഈ വരികളിലെ ധ്വനി. അർജ്ജുനന്റെ നേരെയുള്ള ഈർഷ്യയെ പ്രജ്വലിപ്പിച്ച് കർണ്ണനിൽ ഉറങ്ങിക്കിടന്ന വീരഭാവത്തെ തട്ടിയുണർത്തി അതിന്റെ സഹായത്തോടുകൂടി അദ്ദേഹത്തിന്റെ ദാനനിഷ്ഠയെ മുടക്കുവാനാണു ആദിത്യന്റെ ശ്രമം.

            "എന്നുവിടുന്നുവോ ദൂതരെയന്തകൻ--
                               നിന്നുടെ സോദരൻ--അങ്ങുനോക്കി ;
            അന്നു ശമിക്കണം ഗാണ്ഡീവഹുങ്കാരം ;
                               അന്നുരിവെൺ ചാമ്പലർജ്ജുനാംഗം !

             * * * * * *
           ആയതുകണ്ടിന്ദ്രൻ ഗൗതമശാപമോ-
                               ർത്തായിരം പ്രാവശ്യം മാഴ്കിടട്ടെ!"

എന്നാണു, ഈ പ്രസംഗത്തിലുള്ള അന്തകതാതന്റെ ആശംസ. പക്ഷെ ഇതിനെ മുടക്കുവാൻ ഇന്ദ്രൻ കരുതുന്നുണ്ടെന്ന് ആദിത്യൻ മകനെ അറിയിക്കുന്നു. കഞ്ചുകമണ്ഡലങ്ങൾ ഇരന്നു വാങ്ങുവാൻ ഇന്ദ്രൻ വടുവേഷധാരിയായി വരുമെന്നും, അങ്ങനെ വന്നാൽ ദാന ധർമ്മാസക്തി പാരവശ്യത്താൽ മതിമറന്ന് അവയെക്കൊടുത്തു പോകരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/92&oldid=161920" എന്ന താളിൽനിന്ന് ശേഖരിച്ചത്