21. ഗ്രസ്തം = വിഴുങ്ങപ്പെട്ടതു്. ക്ഷിപ്തം = തള്ളപ്പെട്ടത്. കല്ലെഴുത്ത് ശിലാരേഖ സംയമനി = യമന്റെ രാജധാനി. നാം മരിച്ചാൽ നമ്മെപ്പറ്റിയുള്ള സ്തുതി നാം കേൾക്കുന്നില്ല. (ഭൂമിയിൽനിന്നും അത്ര ദൂരെയാണ് സംയമനി).
22. ആകാശത്തിലെ ശൂന്യതയുടെ 'ഹീ ഹീ' എന്നുള്ള അപഹാസമാണു മരിച്ചവന് ഇഹലോകത്തിലുള്ള ഖ്യാതി. അസ്ഥികൂടത്തിന്റെ വെണ്മയാണ് ആ കീർത്തിക്കുള്ളത്. ശൃങ്ഗാടകം = നാൽകവല.
23. നിലംപതിച്ച മരത്തിൽ യാതൊരു മേഘവും അശ്രുതുല്യമായ ജലം സേചനം ചെയ്തിട്ട് ആവശ്യമില്ല. അതു മറ്റൊരു വൃക്ഷത്തിന് ഒന്നുകിയ വളമാകും; അല്ലെങ്കിൽ വിറക്, കരിക്കട്ട, ചാരം ഇങ്ങനെ രൂപാന്തരപ്പെടും. ദാനസമുദ്രത്തിൽ നീ വീണുമരിച്ചാൽ അത് അത്യാപത്താണ്. നീവി = മൂലധനം നിര്യാണവാണിജ്യം = (കുടി പുറപ്പെട്ടുപോകുമ്പോളുള്ള വാണിജ്യമെന്നും മരണഫലമായ വാണിജ്യമെന്നും) താന്ത = തളർന്നവൾ. മനസ്സിൽ ആവിഷ്കരിക്കേണ്ട ആശയങ്ങൾ ഒടുങ്ങിയിരുന്നു. ബുദ്ധിമുട്ടി മൗനം ഭജിച്ച അദ്ദേഹം പിന്നെയും വാഗ്മിയായിത്തോന്നി. സപ്തസപ്തി = ഏഴു കുതിരകളോടുകൂടിയവൻ ആദിത്യൻ. സരസ്വതി തളർന്നപ്പോൾ കടാക്ഷലക്ഷ്മിയെ നർത്തനം ചെയ്യിച്ചു.
25. സൂര്യൻ നോക്കിയപ്പോൾ പുത്രന്റെ മുഖപത്മം ആമ്പൽ പൂപോലെ കൂമ്പി. ത്രാസം = ഭയം. ത്രപ = ലജ്ജ. അനുക്രോശം = അനുകമ്പ. നിഷ്പന്നനിർവേദൻ = നൈരാശ്യം ഉണ്ടായവൻ തന്റെ മോഹംകൊണ്ടുണ്ടായ