Jump to content

താൾ:Karnabhooshanam.djvu/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(ഉത്സേകം) മദം നിശ്ശേഷം നശിച്ചവൻ. ആത്മകർണ്ണങ്ങൾ = സ്വന്തം ചെവികൾ. കർണ്ണന്റെ മുഖത്തു മ്ലാനതമാറി പ്രസന്നത വന്നു. കഞ്ചുകകുണ്ഡലങ്ങൾ ബാഹ്യങ്ങളും ഗാംഭീര്യവും ധൈര്യവും ആന്തരങ്ങളുമായ ഭൂഷണങ്ങളാണു. ഇവയെല്ലാം തനിക്കു ജന്മസിദ്ധങ്ങളുമാണു. ഭാരതമാതാവിന്റെ (ഭാരതഭൂമിയുടെ സ്തന്യംപാനം ചെയ്ത ഒരു പുരുഷനു ഉചിതമായ വിധത്തിൽ മറുപടി പറഞ്ഞു. പ്രത്യഹം = ദിനം തോറും.

25.ലേഖപ്രവേകർ = ദേവശ്രേഷ്ടർ. സവിതാവ് = ജനയിതാ വെന്നും സൂര്യനെന്നും. നിത്യഗോദാനം = നിത്യമുള്ള കിരണങ്ങളുടെ ദാനമെന്നു സൂര്യപക്ഷത്തിൽ. കിരണങ്ങൾ ഉറങ്ങുന്നതുവരെ ഉണർത്തുന്നതുമൂലമാകുന്നു ആദിത്യനെ സവിതാവെന്നു പറയുന്നത്. നിത്യമുള്ള ഗോക്കളുടെ ദാനം കൊണ്ടല്ലയോ അങ്ങയ്ക്ക് ഈ കീർത്തി ? പാർത്ഥൻ = പൃഥയുടെ പുത്രൻ. ഞാൻ പൃഥയുടെയും അങ്ങയുടെയും പുത്രനായിരിക്കുന്നത് പൃഥ അശ്വനദിയിൽ എന്നെ അടച്ചു പെട്ടി ഒഴുക്കുന്നതുവരെ മാത്രമാണു. രാധയുടെ കൈയിൽ ഗങ് ഗയാണല്ലോ എന്നെക്കൊണ്ടുചെന്നേല്പിച്ചത്. അതിനാൽ ഞാൻ പുതിയ ഒരു ഗംഗാദത്തനാണു. ഭീഷ്മരെപ്പോലെ (ഗുണശാലിയെന്നും) ഈശൻ = ഈശ്വരൻ മിഥ്യാഭിജാത്യം = വൃഥാ ഉള്ള കുലീനത. മനുഷ്യകുലത്തിൽ ജനിക്കുകകൊണ്ടുതന്നെ ഞാൻ ചരിതാർത്ഥനാണു. ഞാൻ ഭൂമിയുടെ മടിയിൽ കളിക്കുന്ന കിടാവാണു. സൂതജസുരജപദങ്ങൾക്കു തമ്മിൽ സ്ഥൂലമായി നോക്കുമ്പോൾ തരഭേദം(തകാരരേഫങ്ങളുടെ ഭേദം എന്നും)

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/65&oldid=161890" എന്ന താളിൽനിന്ന് ശേഖരിച്ചത്