താൾ:Karnabhooshanam.djvu/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14. മുന്നിലും പിന്നിലും പോർച്ചട്ടയും രണ്ടുപാർശ്വത്തിലും രണ്ടു കുണ്ഡലവും നിന്നെ ഭരതനും ലക്ഷ്മണശത്രുഘ്നന്മാരും ശ്രീരാമനെയെന്നപോലെ രക്ഷിക്കുന്നു. ബ്രഹ്മാവ് എന്തുതന്നെ വിധിച്ചാലും , തന്റെ മിത്രമായ ശ്രീകൃഷ്ണൻ എന്തെല്ലാം ചതി പ്രയോഗിച്ചാലും . ശിവൻ പാശുപതാസ്ത്രമല്ല പിനാകമോ തൃതീയാക്ഷി പോലുമോ നൽകിയാലും , നിന്നോടു പോർ ചെയ്താൽ അർജ്ജുനന്റെ വീര്യം നിസ്സാരമാകും , അവനു പോർ കൊണ്ടുമാത്രമേ ജിഷ്ണുത്വമുള്ളൂ. പൗരുഷലക്ഷ്മിക്കിരിപ്പടമാകുന്നു മകന്റെ മുഖപത്മം.


15. വേപഥു = വിറയിൽ. പേമഴ = ഉൽക്കടമായ വാക്യമെന്നു ധ്വനി ജിഹ്വയാം വീണ= മൃദുവായി സമഞ്ജസമായി ഉപന്യസിക്കുവാൻ പോകുന്നതിനെ ദ്യോതിപ്പിക്കുന്നു.

16. നിര്യാതനം = പകരം വീട്ടൽ. ശ്രീനാരായണന്നു കൈങ്കര്യം ചെയ്യുവാൻ എന്റെ പുത്രന്മാർ മന്ദാധികാരികൾ കൂടിയല്ലയോ? സൂര്യവംശത്തിൽ ജനിച്ച ശ്രീരാമൻ സൂര്യപുത്രനായ സുഗ്രീവനെ തന്റെ ബന്ധുവാക്കി. ദ്വിതീയനാമന്തരാത്മാ = പ്രാണസ്നേഹിതൻ. അന്ധതനൂജൻ = ധൃതരാഷ്ട്രന്റെ പുത്രനായ സുയോധനൻ കുരുടന്റെ മകനല്ലാതെ ആരെങ്കിലും മഹാവിഷ്ണുവിനു ശത്രുവാകുമോ? വർമ്മം = കവചം . ശർവൻ(ശിവൻ) തൽപുത്രനു (ദേവേന്ദ്രപുത്രന്) പാശുപതാസ്ത്രമല്ലാതെ ദീർഘായുസ്സു നൽകിയില്ലല്ലോ.

17. മാർക്കണ്ഡൻ = ചിരഞ്ജീവിയായ മാർക്കണ്ഡേയൻ. അർജ്ജുനന്റെ ജൈത്രയാത്ര ചിതവരയ്കുമേയുള്ളൂ. ആമുക്തം = കവചം . അർജ്ജുനൻ മരിക്കുന്നത് ആയിരം

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/61&oldid=161886" എന്ന താളിൽനിന്ന് ശേഖരിച്ചത്