താൾ:Karnabhooshanam.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വളർത്തച്ഛൻ മാത്രം. നന്ദഗോപനെപ്പോലെ. താപസൻ = ഇവിടെ ദുർവ്വാസസ്സ്; കാനീനൻ = കന്യകാപുത്രൻ കാശ്യപി (അരുണൻ) സുതനായ ആദിത്യന്റെ പുത്രനാണ് നീ. അങ്ങനെയേ നിനക്കു സൂതജത്വമുള്ളൂ. കുന്തി കുഞ്ഞിനെ ആറ്റിലൊഴുക്കിയത് അത്യുത്തമമായ ഈ രത്നാകരമാകുന്ന സമുദ്രത്തിൽ ചേരേണ്ടതാകുമെന്നു വിചാരി്ച്ചായിരിക്കണമെന്ന് ഉൽപ്രേക്ഷ.

13. അശ്വനദി ചർമ്മണ്വതിയുടെ ഒരു പോഷക നദി, അതു കുന്തിഭോജന്റെ രാജധാനിയിൽകൂടി ഒഴുകുന്നതാണ്, അതിനു മുമ്പുതന്നെ അശ്രുനദിയിൽ ഒഴുക്കി. അത്ര വിശിഷ്ടമായ ഒരു ശിശുവിനെ ത്യജിക്കേണ്ടതുകൊണ്ടുള്ള വിഷാദം, ചർമ്മണ്വതി (ചംബൽ) യമുനയുടെ ഒരു പോഷകനദി. ചമ്പാപുരി = അങ്ഗരാജ്യത്തിന്റെ തലസ്ഥാനം ഇന്നത്തെ ഭഗൽപുര് എന്ന പട്ടണത്തിനു സമീപം ഗംഗാതീരത്തിലായിരുന്നു ചമ്പ. ഞാൻ മുകളിൽ നിന്ന് ഈ കാഴ്ച കണ്ടുകൊണ്ടിരുന്നു. പക്ഷേ എന്റെ ദിനകൃത്യത്തിൽ പരാധീനനായിരുന്നതിനാൽ എനിക്കു നിന്നെ രക്ഷിക്കുവാൻ സാധിച്ചില്ല. കൂട്ടിലടച്ച കിളിക്കുഞ്ഞു പോലെയുള്ള ഈ കിടാവ് ഇത്രയും നദികളിൽ മുങ്ങാതെ എങ്ങനെ രാധയുടെ കൈയിൽ ചെന്നെത്തി എന്നു ലോകം ആശ്ചര്യപ്പെടാം പക്ഷെ നീ ചിരംജീവിയാണ്, മാധരൻ പിംഗലൻ, ദണ്ഡൻ ഇവർ സൂര്യന്റെ പാരിപാർശ്വീകന്മാരെന്ന് പ്രസിദ്ധം. പരിപാർശ്വികന്മാർ = ചുറ്റിനിൽക്കുന്നവർ. മിത്രാധികർ = മിത്രത്തെക്കാൾ അധികരെന്നും സാക്ഷാൽ മിത്രനായ എന്നെക്കാൾ അധികരെന്നും.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/60&oldid=161885" എന്ന താളിൽനിന്ന് ശേഖരിച്ചത്