Jump to content

താൾ:Karnabhooshanam.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 അത്രമേലുൽഗതിനൽകിടുമാവീഴ്ച
    മൃത്യുവുമാശിപ്പാനുള്ള മൃത്യു-

 ഏകമാം ശ്വാസത്തിൻ സ്പർശത്താലപ്പുണ്യ-
    ലോകത്തിലെത്തിക്കും വ്യോമയാനം

 കിട്ടിയാൽ ധന്യനായ് ഞാൻ. എനിക്കാപ്പദം
    വിട്ടൊരു പൈതൃകസ്വത്തെന്തുള്ളു ?        740

 ദേവി ജയലക്ഷ്മി പുൽകുവോന്നുർവ്വര
    ജീവിതത്യാഗിക്കു വീരസ്വർഗ്ഗം.

 കാന്ദിശീകന്നു നിരയവു; മേകിടും
    പോർനിലം വില്ലാളിക്കേകലക്ഷ്യം;

 മറ്റുള്ള ജീവികൾ ചാകിലും നൽകുന്നു
    മുറ്റും തദ്ദേഹത്താൽ ലോകാഭീഷ്ടം ,

 രോമവും , ചർമ്മവും , ശൃംഗവും മറ്റും - ത-
    ദാമിഷംപോലും നമുക്കു കാമ്യം ,

 പട്ടടക്കുണ്ടിനുപാഴ് വളമാവതു
    കഷ്ടമേ ! മർത്ത്യന്റെ കായം മാത്രം        750

 പ്രസ്പഷ്ടമോതുന്നുണ്ടന്യർക്കായ് ജീവിപ്പാൻ
    ഹൃൽസ്പന്ദവ്യാജത്താലന്തര്യാമി

 കേവലമെങ്ങു ഞാൻ പോകിലും കേൾക്കുന്ന-
    താവാക്കിൻ മാറ്റൊലിയൊന്നുമാത്രം ,

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/44&oldid=161867" എന്ന താളിൽനിന്ന് ശേഖരിച്ചത്