താൾ:Karnabhooshanam.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 ഓതിനാൻ ഭാസ്കരൻ ശങ്കയാൽ കണ്ഠത്തിൽ
   പാതിതടഞ്ഞൊരു വാക്കിവണ്ണം;



IX





 'ആരോമൽപൈതലേ ! ഹാ ! കഷ്ടമയ്യോ ! നീ
   യാരെന്നുരച്ചുപോയ് ഹന്ത ! നിന്നെ ?

 രാധേയനല്ല, നീ, യാധിരഥിയല്ല;
   സൂതകുലത്തിൽ ജനിച്ചോനല്ല;        190

 പാലാഴിപൈതലാം പാരിജാതത്തെയോ
   കാലിക്കുളമ്പുചാൽ പെറ്റിടുന്നു ?

 പണ്ഡാരകീർത്തിയാം നിൻജനയിത്രിയ‌-
   പ്പാണ്ഡവമാതാവാം കുന്തിദേവി !

 ധർമ്മിഷ്ഠൻ, വില്ലാളി, ദാതാ, വനുകമ്പി-
   യിമ്മട്ടിൽ ത്രൈലോക്യം വാഴ്ത്തും നിന്നാൽ-

 സീമന്തപുത്രനാൽ വീരസൂവായവ-
   ളാമാന്യ, ഗോവിന്ദന്നച്ഛൻപെങ്ങൾ

 പാർത്ഥപുമർത്ഥങ്ങൾ നാലിലും ധർമ്മം നീ-
   പാർത്ഥയുഗങ്ങളിൽ സത്യവും നീ;        200

 അച്ഛനാരെന്നതും കാണ്മീലേ കുഞ്ഞതീ-
   പ്പശ്ചാത്താപാർത്തനാം പാപിതന്നെ !

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/14&oldid=161834" എന്ന താളിൽനിന്ന് ശേഖരിച്ചത്