താൾ:Kandhavritham 1911.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
8 കാന്തവൃത്തം



(പ്രഭാവതി-൧൩)


രണ്ടക്ഷരം മുതലതിൽ നാലുമൊമ്പതും കൊണ്ടൽക
ചേഖലുപതിനൊന്നുമന്ത്യവുംവണ്ടോടിടുംമിഴിഗുരുവാം
പ്രഭാവതി യ്ക്കുണ്ടായ്‌വരുംവിരതികൾനാലിലൊമ്പതിൽ.
                         

(പ്രഹർഷിണി-൧൩)


മൂന്നാദ്യംദശമമതെട്ടുരണ്ടൊടുക്കം മാന്യസ്ത്രീമകുടമ
ണേഗുരുക്കളായിവന്നീടുംയതിയതുമൂന്നിലങ്ങുപത്തിൽ
കന്ദശ്രീഹരരടനേ!പ്രഹൎഷിണിയ്ക്ക്.         (൪൫)
                        

(ഇന്ദുവദനാ-൧൪)


ഒന്നുപുനരഞ്ചുപരമൊയ്‌മ്പതുമൊടുക്ക ന്തന്നിലയിര
ണ്ടുമിവകേൾക്കഗുരുവാകും ഇന്ദുവദനയ്ക്കരിയവാവതിലു
ദിച്ചോ രിന്ദുവദനേമദനദിഗ്വിജയശോഭേ!        (൪൬)

(വസന്തതിലകം-൧൪)


വണ്ടാറണിക്കുഴലിമാരണിമൗലിമാലേ!രണ്ടാദിനാല
ഥശുഭേപതിനൊന്നുമെട്ടുംരണ്ടങ്ങൊടുക്കമതുമോൎക്കഗുരു
ക്കളായിക്കണ്ടാൽവസന്തതിലകം തിലകാഞ്ചിതാസ്യേ.        (൪൭)

(മനിഗുണനികരം-൧൫)


മടുമലർമധുമൃദുമൊഴിനികരമതിന്മുടിയതിൽവടിവൊ
ടുപെടുമണിമണിയെപെടുമൊടുവതിലൊരുഗുരുയതിയ
റികെട്ടൊടുവിവകളിലിഹമണിഗുണനികരേ.        (൪൮)

(മാലിനീ-൧൫)


മുതലിലഗുരുവായിട്ടാറുവൎണ്ണങ്ങൾപത്താ മതുമതുല
ഗുണാഢ്യേ!പത്തിനോടൊത്തമൂന്നുംയതിയതുവരുമെട്ടാ
ലേഴിനാൽചന്ദ്രബിംബ പ്രതിമമുഖികൾചൂടുംമാലികേ!
മാലിനിയ്ക്ക്.        (൪൯)






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kandhavritham_1911.pdf/14&oldid=161814" എന്ന താളിൽനിന്ന് ശേഖരിച്ചത്