താൾ:Kandhavritham 1911.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കാന്തവൃത്തം 7(വംശസ്ഥം-൧൨)


അറിഞ്ഞുകൊണ്ടാലുമുപേന്ദ്രവജ്രയിൽപറഞ്ഞപാദാ
ന്ത്യമതിന്നുമുമ്പയെ! വരാംഗിമൗലേലഘുവൊന്നുകൂ
ട്ടിയാൽ ധരിക്കവംശസ്ഥമതായിടുംപ്രിയേ!        (൩൮)

(ഇന്ദ്രവംശസ്ഥം-൧൨)


നീക്കം വെടിഞ്ഞംഘ്രികൾതന്നിലൊക്കെയും മയ്ക്കണ്ണി
യാളേ മുതലിൽഗുരുക്കളേ ചേൎക്കുന്നുവംശസ്ഥമതിങ്കലെങ്കിലോ
കേൾക്കിന്ദ്രവംശസ്ഥമാതായ്‌വരുമ്പ്രിയേ!        (൩൯)

(പുഷ്പിതാഗ്ര- ൧൨-൧൩)


സമചരണമതിങ്കലഞ്ചുമെട്ടുംസുമതനു!പത്തുമൊടുക്ക
മുള്ളരണ്ടും ഗുരുവിഷമമതിങ്കലൊമ്പതേഴങ്ങറുതിയിൽ
രണ്ടിതുപുഷ്പിതാഗ്രയെല്ലോ.        (൪൦)

(കുസുമവിചിത്രാ-൧൨)


വടിവോടുകേൾനീ ശശിവദനയ്ക്കങ്ങുടയൊരുപാദദ്വ
യമൊരുപാദം ദൃഢതരമാകുംകുസുമവിചിത്രയ്ക്കടവിയി
ലോടും മൃഗസമനേത്രേ!        (൪൧)

(രുചിര-൧൩)


ധരിക്കനീരുചിരയതിന്റെലക്ഷണം ഗുരുക്കളാംവടി
വൊടുരണ്ടുനാലതുംവരംഗനേ! നവമമതുംനവാമൃതം
ചൊരി ഞ്ഞിടുംമൊഴി!പതിനൊന്നുമന്ത്യവും.        (൪൨)

(മഞുഭാഷിണി-൧൩)


വരുമൊന്നുമെഴുമിവവിട്ടൊരൊറ്റകൾക്കരവിന്ദനേർ
മിഴി!ഗുരുത്ത്വമുത്തമേ! വരമഞ്ജുഭാഷിണി! മദീയമാന
സേശ്വരിമഞ്ജുഭാഷിണിയതിൽധരിയ്ക്കനീ.        (൪൩)


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kandhavritham_1911.pdf/13&oldid=161813" എന്ന താളിൽനിന്ന് ശേഖരിച്ചത്