താൾ:Kambarude Ramayana kadha gadyam 1922.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൪ കമ്പരുടെ രാമായണകഥ അവൻ ചതിച്ച് എന്റെ പക്ഷം മുറിച്ചു കൊല്ലാറാക്കി. എന്റെ അന്ത്യകാലമടുത്തതുകൊണ്ടു രാവണന്നു എന്നെ ജയിപ്പാൻ സാധിച്ചു എന്നേയുള്ളൂ. എന്റെ മരണസമയത്ത് സാക്ഷാൽ മഹാവിഷ്ണുവായ നിന്നെ കാണ്മാൻതക്കവണ്ണം എനിക്കു സിദ്ധിച്ച പുണ്യം ദേവന്മാർക്കുകൂടി സുഖസാദ്ധ്യമായിട്ടുള്ളതല്ല. നീ രാവണാദികളെക്കൊന്നു ദേവന്മാർക്കു സങ്കടനിവൃത്തി വരുത്തിക്കൊടുത്ത് അയോദ്ധ്യയിൽ പോയി ചക്രവർത്തിയായി സുഖിച്ചിരിക്കുക. പ്രാണൻ എന്നെ വെടിയുന്നില്ലല്ലോ. ശ്രീരാമൻ-----ഹരവിരിഞ്ചാദികൾ പാത്രാപാത്രം നോക്കാതെ വരബലങ്ങൾ കൊടുക്കുക കാരണം സജ്ജനങ്ങൾ ബുദ്ധിമുട്ടേണ്ടിവരുന്നതു കാണുമ്പോൾ ക്ഷണമാത്രം കൊണ്ടു ഈരേഴു ലോകങ്ങളും ആഗ്നേയാസ്ത്രത്താൽ ഭസ്മീകരിക്കാനാണു എനിക്കു തോന്നുന്നത്. ശ്രേഷ്ഠനായ അങ്ങയെ ഉപദ്രവിക്കുവാൻ രാവണന്നു സാദ്ധ്യമാക്കിക്കൊടുക്കുകയോ ? ലക്ഷ്മണാ ! വില്ലിങ്ങോട്ടു തരൂ. ജടായു-----രാഘവാ ! നീ ആരുടെ നേരേയാണു ക്രോധിക്കുന്നത് ? നിന്റെ ആഗ്നേയാസ്ത്രത്തിൽ സജ്ജനങ്ങളും കൂടി നശിക്കേണ്ടിവരുമല്ലോ . നീയും ഈ സംഗതിയിൽ നിരപരാധിയാണെന്നു പറവാൻ തരമില്ല. ഒരു സ്ത്രീയെ തനിച്ചു ഘോരാരണ്യത്തിലാക്കി മാനിനെ പിടിപ്പാൻ നീ പോവുകകാരണമല്ലെ രാവണന്നു ആ സ്ത്രീരത്നത്തെ കട്ടു കൊണ്ടുപോകുവാൻ അവസരം കിട്ടിയത് ? അതുകൊണ്ടു കോപത്തെ അടക്കി ക്ഷമയെ സ്വീകരിക്കുക.

ശ്രീരാമൻ ജടായുവിന്റെ ഇത്തരം യുക്തിയുക്തമായ വാക്കുകളെ കേട്ടു കോപത്തെ ഒതുക്കുകയും , രാവണൻ ഏതു മാർഗ്ഗത്തിൽ കൂടിയാണു സീതാദേവിയെ കൊണ്ടുപോയതെന്നും മറ്റും ചോദിച്ചുവെങ്കിലും അതിന്നുത്തരം പറവാൻ കഴിയാതെ രാമനാമം ജപിച്ചുകൊണ്ടും ജടായു മരിക്കുകയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/58&oldid=161703" എന്ന താളിൽനിന്ന് ശേഖരിച്ചത്