താൾ:Kambarude Ramayana kadha gadyam 1922.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആരണ്യകാണ്ഡം ൪൩ ലെല്ലാം അന്വേഷിച്ചുതുടങ്ങി. അവിടെ ഒരു രഥമാർഗ്ഗം കണ്ടു അതിനെ ലക്ഷ്യമാക്കി തെക്കോട്ടു കുറെ പോയപ്പോൾ വില്ലും ശരങ്ങളും കിരീടകുണ്ഡലങ്ങളും മറ്റും ഭൂമിയിൽ വീണുകിടക്കുന്നതായി കണ്ടു. അതിന്നു കുറച്ചു ദൂരെയായി പക്ഷിശ്രേഷ്ഠനായ ജഡായു പക്ഷം മുറിഞ്ഞു വീണുകിടക്കുന്നതും കണ്ടു. ജഡായുവിന്റെ പരിതാപകരമായ സ്ഥിതിയെക്കണ്ടു ഭഗവാൻ അത്യന്തം ദുഃഖത്തോടെ ഇപ്രകാരം പറഞ്ഞു. ജടായു മോക്ഷം ശ്രീരാമൻ----എന്റെ പ്രിയതമയെ അപഹരിച്ചത് ആരോ അവന്റെ ആഭരണങ്ങളും ആയുധങ്ങളുമാണ് അവിടെ കാണുന്നത്. ആ ദുഷ്ടൻ പക്ഷിശ്രേഷ്ഠനായ ഭവാന്റെ ഘാതകനായും വന്നു. എന്റെ പിതാവ് ഞാൻ നിമിത്തമായിട്ടാണ് ഇഹലോകവാസം വിടേണ്ടിവന്നത്. പിതൃസുഹൃത്തായ അങ്ങക്കും ഞാൻ തന്നെയാണു നാശകാരണമായത്. എന്റെ ജീവിതം ആശാസ്യമായി തോന്നുന്നില്ല.

ജടായു------ഹേ ! രാഘവ ! ഈ സംഭവങ്ങളൊന്നും നിനക്കു ദുഃഖകരങ്ങളാവരുത്. സുഖദുഃഖങ്ങൾ എല്ലാവർക്കുമുണ്ട്. സംഹാരമൂർത്തിയായ പരമശിവൻ പന്ത്രണ്ടുസംവത്സരം ബ്രഹ്മകപാലം കയ്യിലെടുത്തു ഭിക്ഷാടനം ചെയ്തില്ലേ ? സൃഷ്ടികർത്താവായ ബ്രഹ്മാവിന്നു നഷ്ടപ്പെട്ട തന്റെ ഒരു ശിരസ്സു വീണ്ടും ഉണ്ടാക്കുവാൻ സാധിച്ചുവോ ? ദക്ഷശാപംകാരണം ചന്ദ്രനു കലാക്ഷയം വന്നില്ലേ ? ഇങ്ങിനെ മഹാന്മാർക്കും കൂടി പ്രാരാബ്ധകർമ്മം അനുഭവിക്കേണ്ടിവന്നിട്ടുണ്ട് . ജനനം , മരണം എന്ന രണ്ടു കരകളോടു കൂടിയ സംസാരാർണ്ണവത്തിൽ കിടന്നുഴലുന്ന പാമരന്മാരെപ്പോലെ നീ സംസാരിക്കുന്നതു എന്നെ ബോധിപ്പിക്കാനാണോ ? രാവണൻ നിന്റെ പത്നിയെ കട്ടുകൊണ്ടുപോകുന്നതു കണ്ടു ഞാൻ അവനോടു യുദ്ധം ചെയ്ത് അവളെ രക്ഷിക്കുവാൻ ശ്രമിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/57&oldid=161702" എന്ന താളിൽനിന്ന് ശേഖരിച്ചത്