താൾ:Kambarude Ramayana kadha gadyam 1922.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

ളഞ്ഞു. ഇതിന്റെ ഫലം വളരെ ഭയങ്കരമായിരുന്നു. അ താ രാമൻ, ഇതാ രാമൻ എന്നു പറഞ്ഞു മൂലബലങ്ങൾ ത മ്മിൽ തമ്മിൽ അതിഘോരമായി യുദ്ധം ചെയ്തു അന്യോന്യം കൊന്നു തുടങ്ങി. നിരാശനായ രാവണൻ എന്തെങ്കിലും ഒ രു പരിഹാരം ചെയ്യേണമെന്നു വെച്ചു വാനരസൈന്യങ്ങളെ രക്ഷിച്ചു നില്ക്കുന്ന ലക്ഷ്മണന്റെ നേരെ രാമനറിയാതെ ചെ ന്നു തന്റെ കയ്യിലുള്ള വേലിനാൽ ലക്ഷ്മണനെ കുലപ്പെടു ത്തുവാൻ ഉദ്യോഗിച്ചു. ഇതു കണ്ടു സുഗ്രീവാദികൾ ഈ ആ യുധമേറ്റു ലക്ഷ്മണകുമാരനെ രക്ഷിപ്പാൻ ശ്രമിച്ചുവെങ്കിലും ലക്ഷ്മണൻ ആയതു സമ്മതിക്കാതെ വേലിനെ തന്റെ വ ക്ഷോദേശത്തിൽ എല്ക്കുകയാണ് ചെയ്തത്. ഇതു കണ്ടു സു ഗ്രീവാദികൾ രാവണനെ ആട്ടിത്തുരത്തുകയും ഹനുമാൻ ഋ ഷഭാദ്രിയിൽനിന്നു ഔഷധം കൊണ്ടുവന്നു ലക്ഷമണകുമാര ന്റെ മോഹാലസ്യം തീർക്കുകയും ചെയ്തു. തനിക്കു ഒരു ആപ ത്തു നേരിട്ടാലും തന്നെ ആശ്രയിച്ചവരെ രക്ഷിക്കയെന്ന ധ ർമ്മം മാനവസ്മൃതിയിൽ വളരെ മുഖ്യമായതാണെന്നു പറ ഞ്ഞു ഭഗവാൻ ലക്ഷ്മണനെ അനുമോദിക്കുകയും ചെയ്തു. മൂല ബലങ്ങൾ മുഴുവനും തമ്മിൽ തല്ലി മരിച്ചതിന്നു ശേഷം സു ഗ്രീവനും വിഭീഷണനും പോർക്കളത്തിൽ പോയി ഭഗവാന്റെ യുദ്ധവൈഭവം ഓരോന്നായി നോക്കിക്കൊണ്ട് അത്ഭുതപ്പെട്ടു. യുദ്ധസ്ഥലവർണ്ണന. വിഭീഷണൻ- സഖെ! സുഗ്രീവ! ഭഗവാന്റെ കരകൗശലം അത്യത്ഭുതമെന്നെ പറവാൻ കാണുന്നുള്ളൂ. വെളുത്ത നി റത്തിൽ നിരനിരയായി മരിച്ചുകിടക്കുന്ന ഈ പതിനാറാ യിരം കുതിരകൾ ജ്യേഷ്ടന്നു പണ്ടു വരുണൻ കപ്പമായി കൊടുത്തതാണ്. അതുപോലെത്തന്നെ അപ്പുറം മരിച്ചു കിടക്കുന്ന ഇരുപതിനായിരം നീലക്കുതിരകളും വരുണദേ വൻ കൊടുത്തതാണ്, തലയറ്റു കിടക്കുന്ന ആ പന്തീ

രായിരം മത്തഗജങ്ങൾ വായുഭഗവാൻ ജ്യേഷ്ഠന്നു കപ്പമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/264&oldid=161640" എന്ന താളിൽനിന്ന് ശേഖരിച്ചത്