താൾ:Kambarude Ramayana kadha gadyam 1922.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

യി ലങ്കയെ ഭരിച്ച നാം സന്പാദിച്ചിട്ടുള്ള ഐശ്വര്യങ്ങ ളെ നിലനിർത്തുവാനുള്ള സർവ്വ വരബലങ്ങളും യശസ്സും നീ സന്പാദിച്ചിട്ടുമുണ്ടല്ലൊ. പിന്നെ ഈ മൗഢ്യത്തിന്നു കാ രണമെന്താണ്. രാവണി- നിന്തിരുവടി ഏതൊരു സ്ത്രീയിൽനിന്നു സുഖം കിട്ടുമെന്നു വിചാരിക്കുന്നുവൊ, ആ സ്ത്രീയിൽ നിന്നാണു ലങ്കക്കും നിന്തിരുവടിയുടെ ബന്ധുമിത്രങ്ങൾക്കും വലുതാ യ അനർത്ഥം സംഭവിക്കുന്നത്. രാമാദികളെ യുദ്ധത്തിൽ തോൽപ്പിക്കുവാൻ ഈ ജന്മം നന്മകളാൽ സാധിക്കുന്നതല്ലെ ന്നു എനിക്കു പൂർണ്ണമായ ബോദ്ധ്യം വന്നിരിക്കുന്നു. ജാന കിയെ രാമനു മടക്കിക്കൊടുത്തു സഖ്യം ചെയ്യുന്നതായാൽ മാത്രമെ നമുക്കു ഗുണമുള്ളൂ. അടിയന്നു തോന്നുന്ന അഭി പ്രായം ഇതാണ്. രാവണൻ- നീ ഒരു മാനിയാണെന്നു ഞാൻ വി ചാരിച്ചിരുന്നത്. കഷ്ടം! എൻറെ മകന്നു എന്നോടിങ്ങി നെ മുഖത്തു നോക്കി പറവാൻ ധൈര്യം വന്നുവല്ലൊ. എടാ! നിണക്കു യുദ്ധം ചെയ്യാൻ സാമർത്ഥ്യമില്ലെങ്കിൽ നിൻറെ പാട്ടിൽ പോയ്ക്കോളൂ. എനിക്കു നിന്നെ കാണേ ണമെന്നില്ല. രാവണി- പിതാവേ! അടിയൻറെ നേരെ പരിഭവിക്കരുത്. ഞാനിരിക്കെ എൻറെ പിതാവിനെ യുദ്ധക്കളത്തിൽ പ്ര വേശിക്കുവാൻ ഞാൻ സമ്മതിക്കുകയില്ല. ഞാൻ മരിച്ചാ ലെങ്കിലും ജാനകിയെ വിട്ടു കൊടുത്ത് രക്ഷ പ്രാപിക്കു വാൻ നിന്തിരുവടി ഒരുങ്ങുമെന്നു വശ്വസിക്കുന്നു. ഞാ നിതാ യുദ്ധത്തിന്നു പോകുന്നു. അനുഗ്രഹം തന്ന് അ യച്ചാലും. രാവണൻ- ശരി! എൻറെ മകൻ ശത്രുസംഹാരത്തിന്നു മ

തിയായിട്ടുള്ളവനാണെന്നു എനിക്കറിയാം. ഈ അഴി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/256&oldid=161632" എന്ന താളിൽനിന്ന് ശേഖരിച്ചത്