താൾ:Kambarude Ramayana kadha gadyam 1922.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

ലാണ് ഋഷഭാദ്രിയെന്ന പ൪വ്വതംകിടക്കുന്നത്. ആ പ൪വ്വത ത്കിന്നു രണ്ടു ശിഖരങ്ങളുണ്ട്. പണ്ടു ബ്രഹ്മാവിന്റെ പുരിക ത്തിൽ നിന്നു രുദ്ര൯ ജനിച്ചപ്പോൾ രുദ്രന്റെ കണ്ണിൽനി ന്നുവന്ന ആശ്രുക്കൾ വീണ സ്ഥലത്തുനിന്നു രുദ്രാസുരന്മാ൪ എന്നുറണ്ടു പേ൪ ജനിക്കയും ബ്രഹ്മവരപ്രതാപികളായ ഈ അസുരന്മാ൪ അഗസ്തീശ്വരപട്ടണത്തിൽ താമസിച്ച് അതികഠിനമായ ലോകോപദ്രവം ചെയ്തയും, ഒടുവിൽ നാ ‌രായണസ്വാമി ഒരു ഋഷഭത്തിന്റെ വേഷമെടുത്ത് ഈ അസുരന്മാരോടു യുദ്ധം ചെയ്ത് രണ്ടു പേരേയും ഒപ്പം കൊ മ്പുകൊണ്ടു കുത്തിക്കൊല്ലുകയും ചെയ്തു. ഈ ഋഷഭത്തെ പരമേശ്വര൯ അടുക്കെ വരുത്തി; രമ്യഖണ്ഡത്തിൽ ഒരു അദ്രിയാക്കിപാ൪വ്വതീ സമേതനായി അതിന്മേൽ അധിവാ സമാക്കുകയും ചെയ്തു. ആ ഋഷഭാദ്രിയുടെ മുകളിൽ ശല്യ കരണി, വിശല്യകരണി, സന്താനകരണി, മൃതസംഞ്ജീ വനി എന്നിങ്ങിനെ നാലു പ്രധാന ഔഷധങ്ങണ്ട്. ശ ല്യങ്ങളെ അകററുന്നതിനു ശല്യകരണി എന്നും, അററുകി ടക്കുന്ന അവയവങ്ങളെ കൂട്ടച്ചേ൪ക്കുന്നതിന്നു വിശല്യകര ണിയെന്നും, ശരീരത്തിൽതേജസ്സിനെ വ൪ദ്ധിപ്പിക്കുന്നതിനു മൃതസജീവനി എന്നും ആണ് പേര്. പണ്ടു ദേവാസുരയുദ്ധ ത്തിൽ ദേവകൾക്കു വേണ്ടി വിഷ്ണുഭഗവാ൯ രണ്ടു വിത്തും, പരമേശ്വര൯ ഒരു വിത്തും, ബ്രഹ്മാവ് ഒരു വിത്തും ഇങ്ങി നെ നാലു വിത്തുകൾ ദേവകൾക്കു കൊടുത്തത് ദേവകൾ ഋഷഭാദ്രിയിൽ നട്ട് ക്ഷീരസാഗരത്തിലെ ജലം കൊണ്ടു വ ന്നു നനച്ചു ഈ ഔഷധങ്ങലെ വല൪ത്തിയുണ്ടാക്കിയതാണ്. അവിടെ സുദ൪ശനചക്രവും, അനേകം വിഷ്ണുഗണങ്ങളും കാ വിൽ നില്ക്കുന്നതു കാണാം. അവിടെ ചെന്നു ശ്രീരാമ, രാ മ എന്നു ജപിച്ചാൽ സുദ൪ശനം വഴി മാറിത്തരും. വിഷ്ണുഗ

ണങ്ങളോടു വിവരം പറഞ്ഞാൽ അവർ ഔഷധം പറിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/252&oldid=161628" എന്ന താളിൽനിന്ന് ശേഖരിച്ചത്