താൾ:Kambarude Ramayana kadha gadyam 1922.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം

രുപതു വയസ്സിൽ അധികരിക്കാതെ ആയുസ്സള്ളവരുമായ ജനങ്ങളാണ് അധിവസിക്കുന്നത്. പലേ തൊഴിലും, പ ലേ ഭക്ഷണവും, പലേ മതവും, പലേ മൂർത്തിസേവയും,പ ലേ നിറവും ഇങ്ങിനെ പല വിധത്തിലുള്ള ജനങ്ങളെയും അവിടെ കാണാം. ബ്രഹ്മചയ്യം, ഗാർഹസ്ഥ്യം,വാനപ്ര സ്ഥം, സന്യാസം എന്നിങ്ങനെ നാലാശ്രമങ്ങളെയും ദീക്ഷിക്കുന്നവരും, വേദപാഠം,ദേവപൂജ,നാമജപം,തീ ർത്ഥസ്നാനം, ക്ഷേത്രോപവാസം,മൂർത്തി ദർശനം മുതലായ തുകളാലും,രാജയോഗം,ഹംയോഗം,മന്ത്രയോഗം,ല യയോഗം മുതലായ യോഗാഭ്യാസങ്ങളാലും,അന്നദാ നം,വസ്ത്രദാനം, തൈലദാനം,ഗോദാനം, ഭൂദാനം മു തലായ സല്പാത്രദാനങ്ങളെലും,സുകൃതം സമ്പാദിച്ചു സ്വ ർഗ്ഗഭോഗങ്ങൾക്കും,സാലോക്യ,സാമീപ്യ,സാരൂപ്യ,സാ യൂജ്യങ്ങളെന്ന മുക്തിപദങ്ങൾക്കും അധികാരികളായിത്തീരു ന്നതും ഈ ഭാരതഖണ്ഡവാസികളാണ്. ഒരുനൂറ്റെട്ടു വി ഷ്ണുക്ഷേത്രവും, ആയിരത്തെട്ടു ശിവക്ഷേത്രവും, അനേകം ഭദ്രകാളിക്ഷത്രവും അവിടെയുണ്ട്. കൂടാതെ അനേകം പുണ്യതീർത്ഥങ്ങളും കാണാം. ഈ ഭൂഖണ്ഡത്തിന്റെ ഓ രോ ഭാഗത്തായി മ്ലേഛന്മാരും, കിരാതന്മാരും, യവനന്മാ രും വസിക്കുന്നതായി കാണാം. ജംബു,പ്ലക്ഷ,കുശ,ക്രൌ ഞ്ച,ശാഖ, ശാന്മല,പുഷ്തരങ്ങളെന്ന സപ്തദ്വീപുകളും, ല വണം, ഇക്ഷു, സുര, സപ്പിസ്,ദധി,ക്ഷീരം, ശൂദ്ധോദകം, എന്ന സപ്താർണ്ണവങ്ങളുമുള്ളതിൽ ലവണാംഭുധിയാൽ ചു റ്റപ്പെട്ട ജംബുദ്വീപത്തിലാണ് ഈ ഭാരതഖണ്ഡം കിട ക്കുന്നത്. അതിന്റെ വടക്കേ അതിരായി പൂർവ്വാപരസമു ദ്രങ്ങളെ മുട്ടിക്കിടക്കുന്ന ഹിമവാന്നു പതിനായിരം യോജന ഉയരവും രണ്ടായിരം യോജന വണ്ണമുണ്ട്. ഹിമവാ ങ്കൽ ചാടി എത്തിയാൽ അവിടെ പരമേശ്വരസ്വാമി

പാർവ്വതിയെ കല്യാണം ചെയ്തു സ്വയംവരമണ്ഡപം കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/247&oldid=161623" എന്ന താളിൽനിന്ന് ശേഖരിച്ചത്