താൾ:Jyothsnika Vishavaidyam 1927.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൪
ജ്യോത്സ്നികാ

ഉള്ളിയും കപ്പൽമുളകും കായവും നാരകത്തില
കൂട്ടിപ്പുകച്ചാൽ പാമ്പെല്ലാം മറ്റൊരേടത്തു പാഞ്ഞുപോം

ഇതി ജ്യോത്സ്നികാചികിത്സായാം


സൎവ്വമഹാചികിത്സാധികാര:.
സൎപ്പോൽപത്തി.
പ്രണമ്യ ദന്തിരാജസ്യ വദനം സദനം ശ്രിയ:
വക്ഷ്യേ സൎപ്പാന്വയോല്പത്തിം ഭാഷയാ കേരളാഖ്യയാ.       
അനന്തോ ഗുളികശ്ചൈവ വാസുകീ ശംഖപാലക:
തക്ഷകശ്ച മഹാപത്മ: പത്മ: കാൎക്കോടകസ്തഥാ.       
നാലു വംശത്തിലും കൂടെ യെട്ടു നാഗങ്ങളിങ്ങിനെ
സംഭവിച്ചതു പോൽ പണ്ടേ ഭീമകാമശരീരികൾ.       
വിപ്രസൎപ്പങ്ങളാകുന്നു ശേഷനും ഗുളികാഹിയും
വൈശ്വാനരന്റെ പുത്രന്മാർ വൎണ്ണവും വഹ്നിപോലെയാം
സഹസ്രം കുറയാതുണ്ടു ഫണ , നിച്ചൊന്നവൎക്കി,ഹ
ഫണങ്ങൾക്കൊക്കെയും പാൎത്താൽ ചക്രംപോലടയാളമാം
ഇന്ദ്രാത്മജന്മാരാകുന്നൂ വാസുകീ ശംഖപാലകൗെ
വൎണ്ണവും പീതമായുള്ളൂ രാജസൎപ്പങ്ങളാമവർ.       
മസ്തകങ്ങളുമെണ്ണൂറീതുണ്ടു പോ,ലടയാളവും
ലാംഗലംപോലെയാകുന്നു ഫണങ്ങൾക്കെന്നു കേൽപ്പിതു്.
തക്ഷകശ്ച മഹാപത്മ , സ്തതോ വായുസുതാവുഭൗെ
വൈശ്യജാതികളാകുന്നു ദേഹവും ശ്യാമവൎണ്ണമാം.       
അഞ്ഞൂറു ഫണവും തേഷാം ഛത്രംപോലടയാളവും
ശുദ്രജാതികളായീടും പത്മകാൎക്കോടകാഹികൾ.       

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/91&oldid=149738" എന്ന താളിൽനിന്ന് ശേഖരിച്ചത്