താൾ:Janmi Malayalam Mahazine 1.2.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-45-


എന്നാ ഗ്രീക്ക് സന്യാസി 6-ാം നൂറ്റാണ്ടിൽ എഴുതിയിട്ടുള്ള പുസ്തകത്തിൽ കേരളത്തെപ്പറ്റി പലേ വിവരങ്ങളും കിട്ടുന്നതിനു പുറമെ, കേരളവും യൂറോപ്പുമായി അക്കാലങ്ങളിൽ കച്ചവടം നടന്നിട്ടുണ്ടെന്നും മറ്റും അറിയുന്നതുകൊണ്ടും എത്രയോ പുരാതനമായ കാലത്തുതന്നെ കേക്രളം അദ്ധ്വാന ശീലന്മാരും പൌരുഷം പൂര്ത്തീകരിച്ചവരും ഉൽക്കർഷേച്ഛുക്കളും ആയ ഒരു വർഗ്ഗക്കാരുടെ നിവാസഭൂമിയായിത്തീർന്നിട്ടുണ്ടെന്നു വെളിവാകുന്നുണ്ട്‌. ഈ വർഗ്ഗക്കാർ ഇപ്പോൾ കാണുന്ന ചെറുമർ, പുലയർ, മുതലായ അപരിഷ്ക്രുതന്മാരെന്നും ഇവരെ ശക്തിയേറിയ ആര്യബ്രാഹ്മണർ കേരളത്തിൽ കടന്നു യുദ്ധത്തിൽ പരാജിതരാക്കി കാട്ടിലെക്കോടിച്ചു രാജ്യം മുഴുവനും കൈവശപ്പെടുത്തി, സ്വാധികാരപ്രമാത്തന്മാരായിത്തീർന്നുവെന്നും , അതിനുശേഷം ദ്രാവിഡന്മാരുടെ ഇടയിൽനിന്നു വന്നു ആര്യബ്രാഹ്മണരുടെ ശാസനപ്രകാരം മരുമക്കത്തായം സ്വീകരിച്ചവരാണ് ഈ കാണുന്ന നായന്മാരെന്നും ചില മുറിന്യായങ്ങളെ അടിസ്ഥാനമാക്കി അഭിപ്രായപ്പെടുന്നതിനേക്കാൾ പുരാതനകാലംമുതൽക്കെ മരുമക്കത്തായം സ്വീകരിച്ചുകൊണ്ട് കേരളത്തിൽ കുടിയേറിപാർത്തിരുന്നവരാണ് നായന്മാരെന്നും , അതിനുശേഷം വന്നവരാണ് ബ്രാഹ്മണരെന്നും, നായന്മാരോടുള്ള അധികകാലത്തെ സംസർഗ്ഗം നിമിത്തം അവരുടെ (നായന്മാരുടെ) ചില ആചാരങ്ങൾ ബ്രാഹ്മണരുടെ ഇടയിൽ വ്യാപിച്ചു തുടങ്ങിയെന്നും, ബ്രാഹ്മണരുടെ ബുദ്ധികൌശലത്താൽ നായന്മാരെ സ്വധീനപ്പെടുത്തി കേരളത്തിലെ ഏതാനും ഭാഗങ്ങളെ കൈവശമാക്കി അനുഭവിച്ചു തുടങ്ങി എന്നും മറ്റും ഊഹിക്കുന്നതിനാണ് നമ്മെ യുക്തി നല്ലവണ്ണം സഹായിക്കുന്നത് .


(തുടരും)


കുന്നത്ത് ജനാൎദ്ദനമേനോൻ.


12*


"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/17&oldid=161432" എന്ന താളിൽനിന്ന് ശേഖരിച്ചത്